മത്സ്യത്തിനൊപ്പം സെല്‍ഫി: പിന്നീട് മത്സ്യത്തിന് പകരം വലിച്ചെറിഞ്ഞത് ഫോണും; വീഡിയോ
Wednesday, September 14, 2022 10:46 AM IST
നെറ്റീസണ്‍ ലോകത്ത് ദിവസേന നിരവധി വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. അതില്‍ ചിലര്‍ക്ക് പറ്റിയ അബദ്ധങ്ങളുടെ വീഡിയോകള്‍ ആളുകളെ നന്നായി ചിരിപ്പിക്കാറുമുണ്ട്. അത്തരം ഗണത്തിലുള്ള ഒരു വീഡിയോ ആണ് ടാന്‍സു യേജന്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചത്.

വീഡിയോയില്‍ ഒരു ബോട്ടില്‍ ചിലര്‍ കടലിലൂടെ സഞ്ചരിക്കുന്നത് കാണാം. അവരിലൊരാള്‍ കൈയില്‍ ഒരു മത്സ്യവുമായി നില്‍ക്കുകയാണ്. സന്തുഷ്ടനായ ആ മനുഷ്യന്‍ മത്സ്യത്തിനൊപ്പം നിരവധി സെല്‍ഫികള്‍ എടുക്കുകയാണ്.

എന്നാല്‍ സെല്‍ഫിക്ക് ശേഷം മീനിനെ വെള്ളത്തില്‍ എറിയാന്‍ വിചാരിച്ച അദ്ദേഹം അബദ്ധത്തില്‍ സ്വന്തം ഫോണ്‍ വലിച്ചെറിയുകയാണ്.

താന്‍ എന്താണ് ചെയ്തതെന്ന് വൈകി മനസിലാക്കിയ ആ മനുഷ്യന്‍ ഞെട്ടുന്നതും ഫോണ്‍ വെള്ളത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

12.5 ദശലക്ഷം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധിപേര്‍ റീട്വീറ്റ് ചെയ്യുകയുമുണ്ടായി. രസകരമായ അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.