കോ​ള​ജ് പ​രി​പാ​ടിക്കിടെ പൊരിഞ്ഞ അടി; അതിനിട​യി​ലൂ​ടെ ഷ​റ​ഫു​ദ്ദീ​ന്‍റെ മ​ര​ണ​മാ​സ് എ​ൻ​ട്രി
കോ​ള​ജ് പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി എ​ത്തി അ​വ​സാ​നം പ്രി​ൻ​സി​പ്പ​ലു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ട് വേ​ദി വി​ടേ​ണ്ടി വ​ന്ന ന​ട​ൻ ഡെ​യ്ൻ ഡേ​വി​സി​ന്‍റെ അ​വ​സ്ഥ ആ​രു​ടെ​യും മ​ന​സി​ൽ നി​ന്ന് മാ​ഞ്ഞു കാ​ണി​ല്ല. ഇ​പ്പോ​ഴി​ത കോ​ള​ജി​ൽ പ​രി​പാ​ടി​ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലുണ്ടായ സംഘർഷത്തിനിടയിലൂടെ ന​ട​ൻ ഷ​റ​ഫു​ദ്ദീ​ൻ ന​ട​ന്ന് വേ​ദി​യി​ലെ​ത്തു​ന്ന​തി​ന്‍റെ മാ​സ് വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ഴാ​ണ് കു​റെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സംഘർഷമുണ്ടായത്. പെ​ട്ട​ന്നാ​ണ് ഇ​വ​ർ​ക്കി​ട​യി​ലൂ​ടെ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ട ന​ട​ൻ ഷ​റ​ഫു​ദ്ദീ​ൻ ന​ട​ന്നു വ​ന്നത്.

ത​നി​ക്ക് അ​രി​കി​ൽ ന​ട​ക്കു​ന്ന​തൊ​ന്നും വ​ക​വെ​യ്ക്കാ​തെ യാ​തൊ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ താ​രം ന​ട​ന്ന് വേ​ദി​യി​ലേ​ക്കു പോ​കു​മ്പോ​ൾ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.