ത​രൂ​രി​ന്‍റെ കു​ഴി​യി​ൽ ത​രൂ​ർ ത​ന്നെ..! സ്പെ​ല്ലിം​ഗ് പി​ഴ​വ് ആ​ഘോ​ഷ​മാ​ക്കി ട്രോ​ള​ൻ​മാ​ർ
Sunday, November 11, 2018 6:35 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​ന്‍റെ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ളു​ടെ പ്ര​യോ​ഗ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ്ര​സി​ദ്ധ​മാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച ത​രൂ​രി​ന്‍റെ ഇം​ഗ്ലീ​ഷി​ൽ അ​ദ്ദേ​ഹം ത​ന്നെ വീ​ണ​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ലെ വാ​ർ​ത്ത. ല​ളി​ത​മാ​യ ഒ​രു ഇം​ഗ്ലീ​ഷ് വാ​ക്കി​ന്‍റെ സ്പെ​ല്ലിം​ഗ് തെ​റ്റി​ച്ച​താ​ണു ട്രോ​ള​ർ​മാ​ർ​ക്കു ചാ​ക​ര​യാ​യ​ത്.

യു​എ​ഇ​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ന്ന ചി​ത്ര​ത്തോ​ടൊ​പ്പം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാ​ണ് അ​ക്ഷ​ര​ത്തെ​റ്റ് ക​ട​ന്നു​വ​ന്ന​ത്. "Innovation' എ​ന്ന വാ​ക്കി​നു പ​ക​രം ""Innivation' എ​ന്ന് ത​രൂ​ർ തെ​റ്റി എ​ഴു​തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ നി​ര​വ​ധി പേ​ർ ത​രൂ​രി​ന്‍റെ ട്വീ​റ്റി​ലെ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി. ത​രൂ​രി​ന്‍റെ പു​തി​യ വാ​ക്കി​നു ഗൂ​ഗി​ളി​ൽ​പോ​ലും അ​ർ​ഥ​മി​ല്ലെ​ന്നു ചി​ല​ർ ട്വീ​റ്റ് ചെ​യ്തു. ഒ​ടു​വി​ൽ തെ​റ്റു സ​മ്മ​തി​ച്ചു ത​രൂ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി. എ​ന്നി​രു​ന്നാ​ലും പ്ര​തീ​ക്ഷി​ക്കാ​തെ ത​രൂ​രി​ൽ നി​ന്നു​ണ്ടാ​യ പി​ശ​ക് ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണു ട്രോ​ള​ൻ​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.