കാ​ബേ​ജ് വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​യി; തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കോ​ടീ​ശ്വ​രി
Friday, December 7, 2018 11:34 AM IST
കാ​ബേ​ജ് വാ​ങ്ങു​വാ​ൻ ക​ട​യി​ൽ പോ​യ യു​വ​തി വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ൾ കോ​ടീ​ശ്വ​രി. അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ ഒ​രാ​ളെ തേ​ടി​യാ​ണ് ഈ ​അ​പൂ​ർ​വ സൗ​ഭാ​ഗ്യ​മെ​ത്തി​യ​ത്. വ​നീ​സ വാ​ർ​ഡ് എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്.

പി​താ​വ് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കാ​ബേ​ജ് വാ​ങ്ങു​വാ​നാ​യി വ​നീ​സ അ​ടു​ത്തു​ള്ള ക​ട​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ എ​ത്തി​യ വ​നീ​സ വി​ൻ എ ​സ്പി​ൻ സ്ക്രാ​ച്ച് ഓ​ഫ് ടി​ക്ക​റ്റ് വാ​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് സാ​ധ​ന​മെ​ല്ലാം വാ​ങ്ങി വീ​ട്ടി​ൽ എ​ത്തി​യ വ​നീ​സ ടി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി. കാ​ര​ണം ഭാ​ഗ്യ​ക്കു​റി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​യ 2,25,000 ഡോ​ള​ർ( 1.5 കോ​ടി രൂ​പ) ഇ​വ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്.

ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച​തി​നു ശേ​ഷം താ​ൻ ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​മെ​ന്നും മാ​ത്ര​മ​ല്ല ഡി​സ്നി​ലാ​ൻ​ഡി​ലേ​ക്കും താ​ൻ പോ​കു​മെ​ന്നു​മാ​ണ് വെ​നീ​സ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.