തെ​രു​വു​നാ​യ​ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കിയ യുവതിക്ക് 3.60 ല​ക്ഷം രൂ​പ പി​ഴ
തെ​രു​വു​നാ​യ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കി​യ മൃ​ഗ​സ്നേ​ഹി​ക്ക് 3.60 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. മും​ബൈ ഖാ​ണ്ഡി​വാ​ലി​യി​ലെ ദി ​നി​സാ​ർ​ഗ് ഹെ​വ​ൻ സൊ​സൈ​റ്റി​യാ​ണ് ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​യാ​യ നേ​ഹ ദ​ത്വാ​നി​ക്ക് വ​ൻ തു​ക പി​ഴ വി​ധി​ച്ച​ത്. ഹൗ​സിം​ഗ് സൊ​സൈ​റ്റി പ​രി​സ​ര​ത്തു​വ​ച്ച് തെ​രു​വു​നാ​യ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കി​യ​ത് കു​റ്റ​മാ​യി പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി.

സൊ​സൈ​റ്റി പ​രി​സ​ര​ത്തു​വ​ച്ച് തെ​രു​വു​നാ​യ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്ന് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ 98 ശ​ത​മാ​നം ആ​ളു​ക​ളും അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ മി​തേ​ഷ് ബോ​റ എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ തെ​രു​വു​നാ​യ​ക​ൾ കു​ര​യ്ക്കാ​റു​ണ്ടെ​ന്നും ഇ​വി​ടെ മ​നു​ഷ്യാ​വ​കാ​ശ​മാ​ണ് പ്ര​ശ്ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൊ​സൈ​റ്റി ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ൽ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



ഒ​രോ ദി​വ​സ​വും നാ​യ​ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​​കി​യ​തി​ന് 2500 രൂ​പ​യാ​ണ് പി​ഴ. കൂ​ടാ​തെ, സൊ​സൈ​റ്റി മെ​യി​ന്‍റ​ന​ൻ​സ് ഫീ​സാ​യി 75,000 രൂ​പ​യും പി​ഴ വി​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും നാ​യ​ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കി​യ​വ​ർ​ക്ക് പി​ഴ വി​ധി​ച്ചി​രു​ന്നെ​ന്ന് ഈ ​തെ​രു​വു​നാ​യ​ക​ൾ എ​ല്ലാം ത​ന്നെ സൊ​സൈ​റ്റി പ​രി​സ​ര​ത്ത് വ​ള​ർ​ന്ന​താ​ണെ​ന്നും നേ​ഹ പ​റ​ഞ്ഞു. താ​ൻ ന​ഗ​ര​ത്തി​ൽ​നി​ന്നു മാ​റു​ക​യാ​ണെ​ന്നും പി​ഴ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും നേ​ഹ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.