ഇതല്ലേ കട്ട ഹീറോയിസം..! പ​രു​ന്തി​നെ തോ​ൽ​പ്പി​ച്ച് അ​ണ്ണാ​ൻ
Monday, March 18, 2019 4:14 PM IST
ഒാന്തി​നെ​യും അ​ണ്ണാ​നെ​യു​മൊ​ക്കെ റാ​ഞ്ചി കൊ​ത്തി​ക്കൊ​ന്നു തി​ന്ന് ജീ​വി​ക്കു​ന്ന പ​ക്ഷിക​ളാ​ണ് പ​രു​ന്തു​ക​ൾ. വ​ന്യ​ഭാ​വം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഇ​വ​യു​ടെ ക​ണ്ണു​ക​ൾ​ക്ക് കാ​ഴ്ച​ശ​ക്തി​യും വ​ള​രെ കൂ​ടു​ത​ലാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​രു​ന്തി​നെ അ​തി​ന്‍റെ ക​ണ്ണി​ലേ​ക്ക് സ​ധൈ​ര്യം നോ​ക്കി പേ​ടി​പ്പി​ച്ച് വി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു അ​ണ്ണാ​ൻ. അ​ണ്ണാ​നും പ​രു​ന്തു​മാ​യു​ള്ള തു​റി​ച്ചു​നോ​ട്ട ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

അ​മേ​രി​ക്ക​ൻ നേ​ച്ച​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ റോ​ജ​ർ സ്റ്റീ​വെ​ൻ​സ് ജൂ​നി​യ​റാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ലെ ലി​ങ്ക​ണി​ലൂ​ടെ കാ​റോ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​പ്പോ​ഴാ​ണ് വ​ഴി​വ​ക്ക​ത്തു​ള്ള മ​ര​ത്തി​ൽ ഒ​രു പ​രു​ന്ത് ഇ​രി​ക്കു​ന്ന​ത് ക​ണ്ടത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താം എ​ന്ന് ക​രു​തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മ​ര​ച്ചി​ല്ല​യി​ൽ പ​രു​ന്തി​ന്‍റെ അ​ടു​ത്താ​യി അ​തി​നെ​തു​റി​ച്ചു നോ​ക്കി ഒ​രു അ​ണ്ണാ​ൻ ഇ​രി​ക്കു​ന്ന​ത് കണ്ടത്.

ഇ​രു​വ​രു​ടെ​യും തു​റി​ച്ചു​നോ​ട്ട മ​ത്സ​രം ഏ​താണ്ട് 10 മി​നി​റ്റ് നീണ്ടു നി​ന്നു. ഒ​ടു​വി​ൽ മ​ത്സ​ര​ത്തി​ൽ തോ​റ്റ പ​രു​ന്ത് അ​വി​ടെ​നി​ന്ന് പ​റ​ന്നു പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.