ചി​താ​ഭ​സ്മം ബ​ഹിരാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കാനൊരുങ്ങി സ്റ്റാർട്ട്അപ്പ് കമ്പനി
Monday, December 3, 2018 11:42 AM IST
മ​ര​ണ​മ​ട​ഞ്ഞ​യാ​ളു​ക​ളു​ടെ ചി​താ​ഭ​സ്മം ബ​ഹിരാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കു​ന്നു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ​ട്ട്അ​പ്പ് ക​മ്പ​നി​യാ​യ എ​ലി​സി​യം സ്പേ​സാ​ണ് മ​ര​ണ​മ​ട​ഞ്ഞ 100 വ്യ​ക്തി​ക​ളു​ടെ ചി​താ​ഭ​സ്മം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കു​ന്ന​ത്.

സ്പെ​സ് എ​ക്സ് ഫാ​ർ​ക്ക​ണ്‍ 9 റോ​ക്ക​റ്റാ​ണ് ഇ​വ​രു​ടെ ചി​താ​ഭ​സ്മ​വു​മാ​യി ബ​ഹി​രാ​കാ​ശ​ത്തേ​ക്കു കു​തി​ക്കു​ന്ന​ത്. മി​ലി​ട്ട​റി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന​വ​രു​ടെ​യും ബ​ഹിരാ​കാ​ശ യാ​ത്ര​യ്ക്ക് ത​ത്പ​ര​രാ​യി​രു​ന്ന​വ​രു​ടെ​യും ചി​താ​ഭ​സ്മ​വും വ​ഹി​ച്ചാ​ണ് റോ​ക്ക​റ്റ് പോ​കു​ക.

ക്യൂ​ബ്സാ​റ്റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന നാ​ല് ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള സാ​റ്റ​ലൈ​റ്റി​ലാ​ണ് ഈ 100 ​വ്യ​ക്തി​ക​ളു​ടെ​യും ചി​താ​ഭ​സ്മം സൂ​ക്ഷി​ക്കു​ക. ചി​താ​ഭ​സ്മം ന​ൽ​കു​ന്ന​വ​രു​ടെ ഫോ​ണി​ലു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് സാ​റ്റ​ലൈ​റ്റി​ന്‍റെ ച​ല​നം മ​ന​സി​ലാ​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും സ്റ്റാ​ർ​ട്ട്അ​പ്പ് ക​മ്പ​നി പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ബ​ന്ധു​ക്ക​ൾ​ക്ക് ഈ ​സാ​റ്റ​ലൈ​റ്റി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ങ്ങ​ൾ ഭൂ​മി​ക്കു ചു​റ്റും വലംവച്ചതിനു ശേ​ഷം സാ​റ്റ​ലൈ​റ്റ് താ​ഴേ​ക്കു പ​തി​ക്കു​മെ​ന്നും സ്റ്റാ​ർ​ട്ട്അ​പ്പ് ക​മ്പ​നി പ​റ​യു​ന്നു. ഇ​തി​നു മു​ൻ​പ് 2012ൽ 320 ​ആ​ളു​ക​ളു​ടെ ചി​താ​ഭ​സ്മം മറ്റൊരു കമ്പനി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ചി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.