കു​ക്ക​റും ബ​ക്ക​റ്റും ഹാം​ഗ​റു​മാ​യി പ​ഠി​ക്കാ​നെ​ത്തു​മ്പോ​ള്‍; കാ​ര​ണ​മി​താ​ണ്
Friday, March 31, 2023 11:58 AM IST
ഒ​രു ​മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലെ ന​ല്ല​യോ​ര്‍​മ​ക​ള്‍ മി​ക്ക​പ്പോ​ഴും അ​വ​ന്‍റെ പ​ഠ​ന​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​കും. ജീ​വി​ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും മു​മ്പ് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഒ​രു ഘ​ട്ടം എ​ന്ന നി​ല​യി​ല്‍ പ​ല​രും ഈ ​കാ​ല​യ​ള​വി​നെ കാ​ണാ​റു​ണ്ട്.

വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളും ചി​ന്താ​ഗ​തി​ക​ളും വി​പ്ല​വ​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​യും ഒക്കെ ​ഇ​ക്കാ​ല​യ​ള​വി​ല്‍ ഉ​ട​ലെ​ടു​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ "നോ ​ബാ​ഗ് ഡേ' ​കൊ​ണ്ടാ​ടു​ന്ന​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ചെ​ന്നൈ​യി​ലെ വി​മ​ന്‍​സ് ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥിനി​ക​ളാ​ണ് ബാ​ഗി​ല്ലാ​തെ കോ​ള​ജി​ല്‍ എ​ത്തു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ ബാ​ഗി​ന് പ​ക​രം കു​ക്ക​റും, ട്രോ​ളി​യും ഹാം​ഗ​റു​മൊ​ക്കെ ആ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്. ഈ ​കാ​ഴ്ച നെ​റ്റി​സ​ണി​ലും ചി​രി​പ​ട​ര്‍​ത്തി.

നി​ര​വ​ധി​പേ​ര്‍ വി​ദ്യാ​ര്‍​ഥിനി​ക​ളു​ടെ ക്രി​യേ​റ്റി​വി​റ്റി​യെ പ്ര​ശം​സി​ച്ച് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി. "ക​ലാ​ല​യ കാ​ലം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള​തു​ത​ന്നെ. പ​ഠ​ന​ത്തി​നൊ​പ്പം ഇ​ത്ത​രം ഭാ​വ​ന​ക​ളും ചേ​ര്‍​ക്കു​മ്പോ​ള്‍ കോ​ള​ജ് ഡേ​യ്‌​സ് മ​നോ​ഹ​ര​മാ​യി​രി​ക്കും' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ചി​ട്ടു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.