ദസറയ്ക്കിനി മൊബെെല്‍ വഴിയും രാവണനെ കത്തിക്കാം; കണ്ടുപിടിത്തവുമായി വിദ്യാര്‍ഥികള്‍
Wednesday, October 5, 2022 2:26 PM IST
തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്‍റെ സ്മരണയ്ക്കായി നിരവധി പേര്‍ എല്ലാ വര്‍ഷവും ദസറ ആഘോഷിക്കുന്നുണ്ടല്ലൊ. ഈ ദിവസം ശ്രീരാമന്‍ രാവണനെ വധിച്ചുവെന്നാണ് വിശ്വാസം.

അതിനാല്‍തന്നെ അതിന്‍റെ സ്മരണയായി ആളുകള്‍ രാവണന്‍റെയും മേഘനാഥന്‍റെയും മറ്റും കോലം കത്തിച്ചുകൊണ്ടാണ് ഈ ഉത്സവം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കുന്നത്.

എന്നാല്‍ മൊബൈല്‍ ഫോണിലൂടെ രാവണന്‍റെ കോലം കത്തിക്കാനുള്ള പുതിയ മാര്‍ഗം കണ്ടെത്തിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഗോരഖ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റിലെ (ഐടിഎം) ബിടെക് വിദ്യാര്‍ഥികളാണ് ഇത്തരമൊരു കണ്ടുപിടിത്തത്തിന് പിന്നില്‍.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഹിന്ദി ന്യൂസ് തങ്ങളുടെ ട്വിറ്റില്‍ പങ്കുവച്ച വീഡിയോയില്‍ ചെറിയ രാവണ പ്രതിമ കാണാം. ഒരു കമ്പിയിലൂടെ ദൂരെ സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുകയാണത്.

ഒരു വിദ്യാര്‍ഥി തന്‍റെ മൊബൈല്‍ ഫോണിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രതിമ പുകയാന്‍ തുടങ്ങുകയാണ്. വെെകാതെ രാവണ പ്രതിമ മുഴുവനായി കത്തുകയാണ്.

സമൂഹ മാധ്യമങ്ങളില്‍ വെെറലായി മാറിയ കണ്ടുപിടുത്തത്തിന് നിരവധി അഭിനന്ദനക്കുറിപ്പുകളും ലഭിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.