മ​തി​ൽ കെ​ട്ടാ​ൻ ചോ​ക്ക​ലേ​റ്റ് വി​റ്റു; ഏ​ഴു വ​യ​സു​കാ​ര​ൻ സ്വ​രു​ക്കൂ​ട്ടി​യ​ത് 14 ല​ക്ഷം രൂ​പ
Friday, March 1, 2019 9:06 AM IST
അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും ത​മ്മി​ൽ വേ​ർ​തി​രി​ച്ച് മ​തി​ൽ​കെ​ട്ടു​ണ​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ല​ക്ഷ്യം നി​റ​വേ​റ്റാ​ൻ ഏ​ഴു വ​യ​സു​കാ​ര​ൻ ഹോ​ട്ട് ചോ​ക്ക​ലേ​റ്റ് വി​റ്റു സ്വ​രു​ക്കൂ​ട്ടി​യ​ത് 20,000 ഡോ​ള​ർ (14 ല​ക്ഷം രൂ​പ). ഓ​സ്റ്റി​നി​ൽ​നി​ന്നു​ള്ള ബെ​ന്‍റ​ൻ സ്റ്റീ​വ​ൻ എ​ന്ന ബാ​ല​നാ​ണ് സ​തേ​ണ്‍ ബോ​ർ​ഡ​റി​ൽ അ​തി​ർ​ത്തി മ​തി​ൽ കെ​ട്ടാ​ൻ പ​ണം ശേ​ഖ​രി​ച്ച​ത്.

ഫെ​ബ്രു​വ​രി 5-ന് ​ട്രം​പ് ന​ട​ത്തി​യ യൂ​ണി​യ​ൻ അ​ഡ്ര​സ് വീ​ക്ഷി​ച്ച ബെ​ന്‍റ​ൻ സ്റ്റീ​വ​ൻ അ​ന്നു തീ​രു​മാ​നി​ച്ച​താ​ണ് മ​തി​ൽ പ​ണി​യു​ന്ന​തി​ന് ത​ന്‍റേ​താ​യ ചെ​റി​യൊ​രു തു​ക സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന്. ത​ന്‍റെ ആ​ഗ്ര​ഹം പി​താ​വി​നെ അ​റി​യി​ച്ചു​വെ​ങ്കി​ലും അ​നു​കൂ​ല പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ച്ച​ത്.

സ്റ്റെ​യ്ന​ർ റാ​ഞ്ചി​നു സ​മീ​പ​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ഹോ​ട്ട് ചോ​ക്ക​ലേ​റ്റ് വി​ൽ​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും അ​തും നി​ര​സി​ക്ക​പ്പെ​ട്ടു. ഒ​ടു​വി​ൽ ഒ​ഴി​വു​സ​മ​യ​ത്ത് ബെ​ന്‍റ​ൻ സ്റ്റീ​വ​ൻ ചോ​ക്ക​ലേ​റ്റ് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഒ​രാ​ൾ ലി​റ്റി​ൽ ഹി​റ്റ്ല​ർ എ​ന്നു വി​ശേ​ഷി​പ്പി​ച്ച​തും പ​ണം നേ​ടാ​ൻ സ​ഹാ​യി​ച്ചു.

പി​രി​ച്ചെ​ടു​ത്ത തു​ക ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഫ​ണ്ടി​ലേ​ക്ക് മ​തി​ൽ പ​ണി​യു​ന്ന ആ​വ​ശ്യ​ത്തി​നാ​യി കൊ​ടു​ക്കാ​നാ​ണു പ​ദ്ധ​തി​യെ​ങ്കി​ലും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന തു​ക ഈ ​ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മോ എ​ന്നു വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.