മ​ക​ൾ​ക്ക് അ​നു​യോ​ജ്യ​നാ​യ വ​ര​നെ വേ​ണം; മ​ത്സ​രം ന​ട​ത്താ​നൊ​രു​ങ്ങി പി​താ​വ്
Thursday, March 7, 2019 4:26 PM IST
താ​യ്ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ ബി​സി​ന​സ് പ്ര​മു​ഖ​ൻ മ​ക​ൾ​ക്ക് അ​നു​യോ​ജ്യ​നാ​യ വ​ര​നെ ക​ണ്ടെ​ത്താ​ൻ മ​ത്സ​രം ന​ട​ത്തു​ന്നു. അ​ർ​ണോ​ണ്‍ റോ​ഡ്തോം​ഗ് എ​ന്ന​യാ​ളാ​ണ് 26 കാ​രി​യാ​യ മ​ക​ൾ​ക്ക് വ​ര​നെ തേ​ടി വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടു​ന്ന​ത്.

മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​യാ​ൾ​ക്ക് ര​ണ്ടു കോ​ടി മൂ​ല്യ​മു​ള്ള താ​യ് ക​റ​ൻ​സി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​സി​ന​സി​ൽ പ​ങ്കാ​ളി​ത്ത​വും ന​ൽ​കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നൂ​റു ക​ണ​ക്കി​ന് യു​വാ​ക്ക​ൾ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. താ​യ്ല​ൻ​ഡി​ലെ ചേ​ന്ത​ബ്യൂ​രി​യി​ൽ ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ബി​സി​ന​സ് നോ​ക്കി ന​ട​ത്തു​വാ​നും അ​ത് നി​ല​നി​ർ​ത്തു​വാ​നും സാ​ധി​ക്കു​ന്ന ഒ​രാ​ളെ​യാ​ണ് ആ​വ​ശ്യം. അ​യാ​ളു​ടെ ബി​രു​ദ​മ​ല്ല ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നു​ള്ള മ​ന​സാ​ണ് യോ​ഗ്യ​ത​യെ​ന്നും അ​ർ​ണോ​ണ്‍ പ​റ​യു​ന്നു. അ​ർ​ണോ​ണി​നെ ബി​സി​ന​സി​ൽ സ​ഹാ​യി​ക്കു​ക​യാ​ണ് മ​ക​ൾ. കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന മാ​ന്യ​നും ന​ല്ല​വ​നു​മാ​യ ഒ​രാ​ളെ​യാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.