ജി​പി​എ​സ് ചതിച്ചാശാനേ...! നാവിഗേഷൻ നോക്കി ഓ​ടി​ച്ച കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ടു​ങ്ങി
Wednesday, November 28, 2018 2:28 PM IST
ജി​പി​എ​സ് നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് യു​വ​തി​യോ​ടി​ച്ച കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ടു​ങ്ങി. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ സേ​വി​ക്ക്ലി സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​മ​ളി പ​റ്റി​യ​ത്.

ജി​പി​എ​സ് നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഇ​വ​ർ റോ​ഡി​ൽ നി​ന്നും മാ​റി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ചു. എ​ന്നാ​ൽ അ​ൽ​പ്പ ദൂ​രം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റെ​യി​ൽ​വേ ട്രാ​ക്കി​ൽ കാ​റ് കു​ടു​ങ്ങി പോകുകയായിരുന്നു.

ഭ​യ​ച​കി​ത​യാ​യ യു​വ​തി പി​ന്നീ​ട് ദു​ക്കൈ​നി​ലെ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ​ത്തിയാണ് കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്നും മാ​റ്റിയത്.

പി​ന്നീ​ട് ദു​ക്കൈ​ൻ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് സം​ഭ​വ​ത്തെ കു​റി​ച്ച് ചി​ത്ര​മു​ൾ​പ്പ​ടെ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ജി​പി​എ​സി​നെ​യും യു​വ​തി​യെ​യും ക​ളി​യാ​ക്കി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.