മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വി​ന് പ​റ്റി​യ അ​ബ​ദ്ധം
Tuesday, April 9, 2019 12:59 PM IST
മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വി​ന് പ​റ്റി​യ അ​ബ​ദ്ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​രി​യു​ണ​ർ​ത്തു​ന്നു. മി​ഷി​ഗ​ണി​ലെ വെ​സ്റ്റ്ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം. മോ​ബൈ​ൽ ഫോ​ണ്‍ ക​ട​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് ഷെ​ൽ​ഫി​ൽ ഇ​രി​ക്കു​ന്ന ഒ​രു ഉ​പ​ക​ര​ണം എ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ എ​ത്ര പ​ണി​പ്പെ​ട്ടി​ട്ടും അ​ത് എ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഇ​ദ്ദേ​ഹം അ​ൽ​പ്പം ബ​ലം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഇ​യാ​ൾ ബ​ല​ത്തി​ൽ പി​ടി​ച്ച് വ​ലി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഈ ​ഉ​പ​ക​ര​ണം ഇ​രു​ന്ന ഷെ​ൽ​ഫ് മ​റി​ഞ്ഞ് മോ​ഷ്ടാ​വി​ന്‍റെ ശ​രീ​ര​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഷ്ടാ​വും നി​ല​ത്തേ​ക്ക് തെ​ന്നി വീ​ണു.

ഈ ​ക​ട​യി​ൽ നി​ന്നും നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണും കൈ​ക്ക​ലാ​ക്കി​യാ​ണ് ഇ​യാ​ൾ മ​ട​ങ്ങി​യ​ത്. ഇ​യാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്തു​വാ​ൻ പോ​ലീ​സി​നാ​യി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വെ​സ്റ്റ്ലാ​ൻ​ഡ് പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ക​ട​യ്ക്കു​ള്ളി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.