വി​ദ്യാ​ർ​ഥി​യു​ടെ ലാ​പ്ടോ​പ്പ് മോ​ഷ്ടാ​വ് ക​വ​ർ​ന്നു; പി​ന്നാ​ലെ ക്ഷ​മ പ​റ​ഞ്ഞ് സ​ന്ദേ​ശ​വും
Saturday, December 1, 2018 11:54 AM IST
ലാ​പ്ടോ​പ്പ് മോ​ഷ്ടി​ച്ച ക​ള്ള​ൻ ഉ​ട​മ​യ്ക്ക് അ​യ​ച്ച സ​ന്ദേ​ശ​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ താ​ര​മാ​കു​ന്ന​ത്. കാ​ര​ണം മോ​ഷ​ണ​ത്തി​നു ശേ​ഷം, ഉ​ട​മ​യ്ക്ക് മെ​യി​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ച്, താ​ൻ ചെ​യ്ത തെ​റ്റി​ന് മാ​പ്പ് പ​റ​പ​റ​യു​ക​യാ​യി​രു​ന്നു മോ​ഷ്ടാ​വ് ചെ​യ്ത​ത്.

സ്റ്റീ​വ് വാ​ലന്‍റെ​ൻ എ​ന്നയാളുടെ സുഹൃത്തിന്‍റെ ലാ​പ്പ്ടോ​പ്പ് ആ​ണ് മോ​ഷ്ടാ​വ് കൈ​ക്ക​ലാ​ക്കി​യ​ത്. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം അദ്ദേഹത്തിന്‍റെ മെ​യി​ൽ അ​ക്കൗ​ണ്ടി​ൽ മോ​ഷ്ടാ​വി​ന്‍റെ സ​ന്ദേ​ശ​വു​മെ​ത്തി.

"നി​ങ്ങ​ളു​ടെ ലാ​പ്ടോ​പ്പ് മോ​ഷ്ടി​ച്ച​തി​ന് ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു. ഞാ​ൻ വ​ള​രെ പാ​വ​പ്പെ​ട്ട ഒ​രാ​ളാ​ണ്. എ​നി​ക്ക് പ​ണ​ത്തി​നാ​വ​ശ്യ​മു​ണ്ട്. അ​തി​നാ​ലാ​ണ് ഞാ​ൻ ഈ ​ലാ​പ്ടോ​പ്പ് മോ​ഷ്ടി​ച്ച​ത്. നി​ങ്ങ​ളു​ടെ ഫോ​ണും പേ​ഴ്സും എ​ടു​ത്തി​ട്ടി​ല്ല. നി​ങ്ങ​ളൊ​രു യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് ഞാ​ൻ വി​ചാ​രി​ക്കു​ന്നു. നി​ങ്ങ​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യു​ള്ള എ​ന്തെ​ങ്കി​ലും ഫ​യ​ലോ മ​റ്റെ​ന്തെ​ങ്കി​ലും ഈ ​ലാ​പ്ടോ​പ്പി​ൽ ഉ​ണ്ടെ​ങ്കി​ൽ എ​ന്നോ​ട് പ​റ​ഞ്ഞാ​ൽ മ​തി ഞാ​ൻ അ​യ​ച്ചു ന​ൽ​കാം. മാ​പ്പ്'.

ഇ​പ്ര​കാ​രം ആ​രു​ടെ​യും മ​ന​സി​ൽ അ​ലി​വു തോ​ന്നും പ്ര​കാ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത തെ​റ്റി​നു​ള്ള ക്ഷ​മ ചോ​ദി​ച്ച​ത്. മാ​ത്ര​മ​ല്ല അദ്ദേഹം പ​ഠി​ക്കു​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

സ്റ്റീ​വാ​ണ് മോ​ഷ്ടാ​വ് തന്‍റെ സുഹൃത്തിന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. മി​ക​ച്ച പ്ര​തി​ക​ര​ണം ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.