ഫേസ് ലോക്ക് കൊടുത്ത പണി..! ഉ​റ​ങ്ങിക്കിട​ന്ന​യാ​ളു​ടെ ഫോ​ണ്‍ അൺലോ​ക്ക് ചെയ്ത് റൂംമേറ്റ്സ് ക​വ​ർ​ന്ന​ത് ഒ​രു ല​ക്ഷം രൂ​പ
Wednesday, April 10, 2019 12:44 PM IST
മു​റി​യി​ൽ ഉ​റ​ങ്ങി കി​ട​ന്ന​യാ​ളു​ടെ മു​ഖം ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണ്‍ ലോ​ക്ക് തു​റ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ച്ചു. ചൈ​ന​യി​ലെ നി​ൻ​ഗ്ബോ​യി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പ് ഉ​ണ്ടാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.

ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു റ​സ്റ്ററ​ന്‍റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​രെ​ല്ലാ​വ​രും. ജോ​ലി ചെ​യ്ത​തി​ന്‍റെ ക്ഷീ​ണ​ത്തി​ൽ ഇ​യാ​ൾ മു​റി​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​മ്പോ​ൾ സ​മീ​പ​മെ​ത്തി​യ ര​ണ്ടു പേ​ർ ഇ​യാ​ളു​ടെ മു​ഖം ഉ​പ​യോ​ഗി​ച്ച് ഫോ​ണ്‍ ലോ​ക്ക് തു​റ​ക്കു​ക​യും പ​ണം ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

10,000 യു​വാ​ൻ (ഒ​രു ല​ക്ഷം രൂ​പ) ​ആ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. ഉ​റ​ക്ക​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ ഇ​യാ​ൾ പ​ണം ന​ഷ്ട​മാ​യ​ത് മ​ന​സി​ലാ​ക്കി പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പ​ണം മോ​ഷ്ടി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.