ഹി​പ്പൊ​പ്പൊ​ട്ടാ​മ​സി​ന്‍റെ ഭീ​മ​ൻ വെ​ങ്ക​ല പ്ര​തി​മ മോ​ഷ​ണം പോ​യി
Monday, January 14, 2019 12:59 PM IST
ഹി​പ്പൊ​പ്പൊ​ട്ടാ​മ​സി​ന്‍റെ ഭീ​മ​ൻ വെ​ങ്ക​ല​പ്ര​തി​മ മോ​ഷ​ണം പോ​യി. ഇം​ഗ്ല​ണ്ടി​ലെ ട​ണ്‍​ബ്രി​ഡ്ജ് വെ​ൽ​സി​ലു​ള്ള ചി​ൽ​സ്റ്റോ​ണ്‍ ഗാ​ർ​ഡ​നി​ൽ നി​ന്നു​മാ​ണ് ഏ​ക​ദേ​ശം 680 കി​ലോ ഭാ​ര​മു​ള്ള പ്ര​തി​മ മോ​ഷ​ണം പോ​യ​ത്.

പ്ര​തി​മ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ന്‍റ് പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വ​ള​രെ​യ​ധി​കം ഭാ​ര​മു​ള്ള ഈ ​ഹി​പ്പൊ​പ്പൊ​ട്ടാ​മ​സി​ന്‍റെ പ്ര​തി​മ ചു​രു​ങ്ങി​യ​ത് അ​ഞ്ച് പേ​രെ​ങ്കി​ലും ചേ​ർ​ന്നാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഏ​തെ​ങ്കി​ലും ട്ര​ക്കി​നു​ള്ളി​ലാ​യി​രി​ക്കാം ഈ ​പ്ര​തി​മ ക​യ​റ്റി​യി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​മ ഉ​യ​ർ​ത്താ​ൻ യ​ന്ത്ര സ​ഹാ​യം തേ​ടി​യി​രി​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​മ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ വ​ലി​പ്പം കാ​ര​ണം ഇ​ത് ആ​ളു​ക​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​വ​ർ ദ​യ​വാ​യി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും കെ​ന്‍റ് പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.