മടിയൻ പാണ്ടയെ ഉണർത്താൻ ശ്രമിക്കുന്ന മൃഗശാല ജീവനക്കാരി; രസകരമായ വീഡിയോ
Wednesday, June 6, 2018 3:46 PM IST
ഞാ​യ​റാ​ഴ്ച​ത്തെ വി​ശ്ര​മ​ത്തി​നൊ​ക്കെ ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ട്ടി​ക​ളെ എ​ഴു​ന്നേ​ൽ​പ്പി​ച്ച് സ്കൂ​ളി​ൽ വി​ടു​ക എ​ന്ന​ത് അ​മ്മ​മാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ പ്ര​യാ​സ​മു​ള്ള ഒ​രു പ​ണി​യാ​ണ്. നി​ര​വ​ധി ത​വ​ണ ത​ട്ടി​വി​ളി​ച്ചെ​ങ്കി​ൽ മാ​ത്ര​മെ കു​ട്ടി​ക​ൾ ക​ണ്ണു​തു​റ​ക്കാ​റു​ള്ളു. മ​നു​ഷ്യ​ക്കു​ഞ്ഞു​ങ്ങ​ൾ മാ​ത്ര​മ​ല്ല, പാ​ണ്ട​ക്കു​ട്ടി​ക​ളും ഇ​ങ്ങ​നെ​ത​ന്നെ​യെ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​രു പാ​ണ്ട​ക്കു​ട്ടി​യെ ത​ട്ടി ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​ണ് പാ​ണ്ട​ക്കു​ട്ട​നെ വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​ന്‍റെ സു​ന്ദ​ര​മാ​യ ഉ​റ​ക്കം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​വ​ൻ ത​യാ​റാ​കു​ന്നി​ല്ല. ര​ണ്ടു​മൂ​ന്നു​വ​ട്ടം തി​രി​ഞ്ഞും മ​റി​ഞ്ഞും കി​ട​ക്കു​ന്ന​ത​ല്ലാ​തെ ആ​ളൊ​ന്ന് ക​ണ്ണു തു​റ​ക്കു​ന്നു​പോ​ലു​മി​ല്ല.

ഒ​ടു​വി​ൽ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രി പാ​ണ്ട​യെ ഉ​ണ​ർ​ത്താ​നു​ള്ള ത​ന്‍റെ ശ്ര​മ​മു​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ക​യാ​ണ്. ഒ​ന്ന​ര​മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ ചൈ​ന​യി​ൽ​നി​ന്നു​ള്ള​താ​ണ്. വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന ക​മ​ന്‍റു​ക​ളും വ​ള​രെ ര​സ​ക​ര​മാ​ണ്. പാ​ണ്ട​യെ ക​ണ്ടി​ട്ട് തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ൻ മ​ടി​ക്കു​ന്ന ത​ങ്ങ​ളെ​ത്ത​ന്നെ​യാ​ണ് ഓ​ർ​മ വ​രു​ന്ന​തെ​ന്ന് ചി​ല​ർ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്നു. പാ​ണ്ട​യെ അ​തി​ന്‍റെ ഉ​റ​ക്കം തു​ട​രാ​ൻ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രി അ​നു​വ​ദി​ച്ച​തു​പോ​ലെ ത​ങ്ങ​ളെ​യും ഉ​റ​ക്കം തു​ട​രാ​ൻ അ​മ്മ​മാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റു​ചി​ല​രു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.