ക്രിസ്മസ് പാപ്പമാരെ കൊണ്ട് നിറഞ്ഞ് ടൂറിൻ
ഇ​റ്റ​ലി​യി​ലെ ടൂറി​ൻ എ​ന്ന ന​ഗ​രം ക​ഴി​ഞ്ഞ ദി​വ​സം ക്രി​സ്മ​സ് പ​പ്പാമാ​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു ക​വി​ഞ്ഞ കാ​ഴ്ച​യാ​ണ് ലോ​കം ക​ണ്ട​ത്. എ​വി​ടെ നോ​ക്കി​യാ​ലും ചു​വ​ന്ന വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ ക്രി​സ്മ​സ് പ​പ്പാമാ​ർ.

സ്കൂ​ട്ട​റി​ലും സൈ​ക്കി​ളി​ലു​മൊ​ക്കെ​യാ​യി രാ​ജ്യ​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും അ​വ​ർ ടൂറി​നി​ൽ എ​ത്തി. ഇ​റ്റ​ലി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പപ്പാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. 20,000 പ​പ്പാ​മാ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​റി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച ഇ​വി​ടെ ഇ​ത്ത​ര​ത്തി​ൽ പ​പ്പാ സം​ഗ​മം ന​ട​ത്താ​റു​ണ്ട്. വ​ർ​ഷം​കൂ​ടും​തോ​റും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. പ്ര​ായ​ഭേ​ദ​മെ​ന്യേ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​പ്പാ​വേ​ഷം ധ​രി​ച്ച് ഇ​വി​ടെ എ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.