ന​ദി​യി​ലേ​ക്ക് മ​ഞ്ഞുമ​ല അ​ടർ​ന്നുവീ​ണു; ജീ​വ​നും കൊ​ണ്ടോ​ടി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ
Tuesday, April 2, 2019 1:17 PM IST
മ​ഞ്ഞുമ​ല‌യുടെ ഒരു ഭാഗം ന​ദി​യി​ലേ​ക്ക് അ​ട​ർ​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഭീ​മ​ൻ തി​ര​മാ​ല​യി​ൽ നി​ന്നും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ജീ​വ​നും കൊ​ണ്ട് ഓ​ടി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ഐ​സ്‌‌ലാ​ൻ​ഡി​ലെ ഒ​രു പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

മ​ഞ്ഞ് മ​ല​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട ഒ​രു ന​ദി​യു​ടെ സ​മീ​പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നി​ൽ​ക്കു​മ്പോ​ൾ കു​റ​ച്ച​ക​ലെ​യു​ള്ള മ​ഞ്ഞ് മ​ല​യു​ടെ ഒ​രു ഭാ​ഗം അ​ട​ർ​ന്ന് ന​ദി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് തി​ര​മാ​ല​ക​ണ​ക്കെ വെ​ള്ളം ക​ര​യി​ലേ​ക്ക് ശ​ക്തി​യാ​യി ക​യ​റി വ​രു​മ്പോ​ൾ സ​ഞ്ചാ​രി​ക​ളെ​ല്ലാം ജീ​വ​നും​കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മൗ​ണ്ടെ​യ്ൻ ഗൈ​ഡും ഒ​രു ടൂ​ർ ക​മ്പ​നി​യു​ടെ ഉ​ട​മ​യു​മാ​യ സ്റ്റീ​ഫ​ൻ മ​ന്‍റ്ലെ​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.