ആരാണെന്ന് യുവാവ്; പ്രേതമല്ല ഞാ​ന്‍ ത​ന്നെ​യാ​ണെന്ന് സുഷമ സ്വരാജിന്‍റെ മ​റു​പ​ടി
ട്വി​റ്റ​റി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ട്വി​റ്റ​റി​ലൂ​ടെ ഉ​ള്ള സു​ഷ​മ​യു​ടെ ഇ​ട​പെ​ട​ലു​ക​ളും മ​റു​പ​ടി​ക​ളും പ​ല​തും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കാ​റു​മു​ണ്ട്. അ​ടു​ത്തി​ടെ സ​മി​ത് പാ​ണ്ഡെ എ​ന്ന യു​വാ​വി​ന്‍റെ ട്വീ​റ്റി​ന് സു​ഷ​മ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ ഹി​റ്റാ​കു​ന്ന​ത്.

തീ​ര്‍​ച്ച​യാ​യും ട്വീ​റ്റു​ക​ള്‍ ചെ​യ്യു​ന്ന​ത് സു​ഷ​മ സ്വ​രാ​ജ​ല്ല, പി​ആ​ർ ചെ​യ്യു​ന്ന ആ​രോ ആ​ണ്. എ​ത്ര​രൂ​പ​യാ​ണ് കൊ​ടു​ക്കു​ക- എ​ന്നാ​യി​രു​ന്നു സ​മി​ത് പാ​ണ്ഡെ​യു​ടെ ട്വീ​റ്റ്. ഉ​ട​ൻ സു​ഷ​മ​യു​ടെ മ​റു​പ​ടി​യെ​ത്തി. അ​ത് ഞാ​ന്‍ ത​ന്നെ​യാ​ണ്, ത​ന്‍റെ പ്രേ​ത​മ​ല്ല- ഇ​താ​യി​രു​ന്നു സു​ഷമ​യു​ടെ മ​റു​പ​ടി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.