വാ​ട്ട്സ്ആ​പ്പി​ൽ പ്ര​തി​ശ്രു​ത വ​ധു​വി​നെ വി​ഢ്ഡി​യെ​ന്നു വി​ളി​ച്ച് സ​ന്ദേ​ശ​മ​യ​ച്ചു; ന​വ​വ​ര​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
Wednesday, December 12, 2018 4:07 PM IST
പ്ര​തി​ശ്രു​ത വ​ധു​വി​നെ വി​ഢ്ഡി എ​ന്നു വി​ളി​ച്ച ന​വ​വ​ര​ന് ജ​യി​ൽ ശി​ക്ഷ​യും പി​ഴ​യും. അ​ബു​ദാ​ബി സ്വ​ദേ​ശി​യാ​യ ഒ​രാ​ളാ​ണ് ന​വ​വ​ധു​വി​നെ വാ​ട്ട്സ്ആ​പ്പ് ചാ​റ്റിം​ഗി​നി​ടെ വി​ഢ്ഡി എ​ന്നു വി​ളി​ച്ച​ത്.

ത​മാ​ശ​രൂ​പേ​ണ​യാ​ണ് താ​ൻ ന​വ​വ​ധു​വി​നെ വി​ഢ്ഡി എ​ന്ന് വി​ളി​ച്ച​തെ​ന്ന് പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത ഈ ​യു​വാ​വ് പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ യു​വ​തി ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ട​തി​യി​ൽ, ത​മാ​ശ​യ്ക്ക് വി​ളി​ച്ച​താ​ണെ​ന്ന് ഇ​യാ​ളു​ടെ വ​ക്കീ​ൽ പ​റ​ഞ്ഞു​വെ​ങ്കി​ലും കോ​ട​തി ഈ വാദം മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ല്ല. മാ​ത്ര​മ​ല്ല ഇ​യാ​ൾ​ക്കെ​തി​രെ സൈ​ബ​ർ ക്രൈം ​ചു​മ​ത്തു​ക​യും 60 ദി​വ​സ​ത്തെ ജ​യി​ൽ ശി​ക്ഷ​യും 20,000 ദി​ർ​ഹം(4 ല​ക്ഷം രൂ​പ) പി​ഴ ന​ൽ​കാ​നും വി​ധി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.