പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി പേപ്പർ പേനകൾ
Monday, August 6, 2018 3:29 PM IST
ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ​പോ​ലും പ്ര​കൃ​തി​ക്ക് വ​രു​ത്തി​വ​യ്ക്കു​ന്ന ഉ​പ​ദ്ര​വം ചെ​റു​ത​ല്ല. ഈ ​തി​രി​ച്ച​റി​വി​ൽ​നി​ന്നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ള്ള ഒ​രു സ​ന്യാ​സ ആ​ശ്ര​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​പ്പ​ർ കൊ​ണ്ടു​ള്ള പേ​ന​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.

ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് പേ​ന​ക​ളാ​ണ് ഉ​പ​യോ​ഗശൂ​ന്യ​മാ​യി പ്ര​കൃ​തി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത് കാ​ലാ​കാ​ല​ങ്ങ​ളോ​ളം ന​ശി​ക്കാ​തെ മ​ണ്ണി​ൽ കി​ട​ക്കും. എ​ന്നാ​ൽ ഈ ​ആ​ശ്ര​മ​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പേ​പ്പ​ർ പേ​ന​ക​ൾ തി​ക​ച്ചും പ്ര​കൃ​തി സൗ​ഹാ​ർ​ദ​മാ​ണ്. ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച പേ​പ്പ​റു​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്താ​ണ് പേ​ന നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ത്രീ​ക​ളാ​ണ് ഈ ​ആ​ശ്ര​മ​ത്തി​ലെ​ത്തി പേ​ന​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​വ​ർ​ക്ക് ഒ​രു ഉ​പ​ജീ​വ​ന മാ​ർ​ഗം​കൂ​ടി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.