സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് ഷൂ ​ധ​രി​പ്പി​ച്ചു; ബി​ജെ​പി മ​ന്ത്രി വി​വാ​ദ​ത്തി​ൽ
സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് ബി​ജെ​പി മ​ന്ത്രി ഷൂ ​ധ​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ നാ​ഥി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ൽ ന്യൂ​ന​പ​ക്ഷ​കാ​ര്യ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന ല​ക്ഷ്മി നാ​രാ​യ​ണാ​ണ്, യോ​ഗാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഷ​ഹ്ജ​ഹാ​പൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് ഷൂ ​ധ​രി​പ്പി​ച്ച​ത്.

വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി വ​ച്ച​തി​നെ തു​ട​ർ​ന്ന് ന്യാ​യീ​ക​ര​ണ​വു​മാ​യി ല​ക്ഷ്മി നാ​ര​യ​ണ്‍ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​രാ​ൾ മ​റ്റൊ​രാ​ളെ ചെ​രി​പ്പ് ധ​രി​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന​ത് അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്ന കാ​ര്യ​മ​ല്ലേ​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.