കു​തി​ര​യെ ദ​ത്തെ​ടുക്കുന്നോ..‍? 1,000 ഡോ​ള​ർ കിട്ടും
Monday, March 18, 2019 4:09 PM IST
അ​മേ​രി​ക്ക​യി​ലെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഏ​ക​ദേ​ശം 82,000 വ​ന്യ​കു​തി​ര​ക​ളു​ണ്ടെന്നൊ​ണ് ക​ണ​ക്ക്. ന​മ്മു​ടെ നാ​ട്ടി​ൽ തെ​രു​വു​നാ​യ്ക്ക​ളെ പോ​ലെ അ​വി​ടെ കു​തി​ര​ക​ൾ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ കണ്ടിട​ത്തൊ​ക്കെ ക​യ​റി മേ​യു​ക​യാ​ണ്.

ഈ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ കു​തി​ര​ലാ​യ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ ഇ​ത് ഉ​പേ​ക്ഷി​ച്ച് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​വു​ക​യും കു​തി​ര​ക​ൾ ഇ​വി​ടെ ത​നി​ച്ചാ​വു​ക​യും ചെ​യ്തു. കു​തി​ര​ക​ളു​ടെ എ​ണ്ണം പെ​രു​കി​യ​തോ​ടെ അ​വ തീ​റ്റ തേ​ടി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ഇ​ത്ത​രം കു​തി​ര​ക​ളെ പി​ടി​ച്ച് കൂ​ട്ടി​ല​ട​ച്ച് സം​ര​ക്ഷി​ക്കാ​ൻ ഇ​വി​ടെ പ്ര​ത്യേ​കം വ​കു​പ്പു​മുണ്ട്.

എ​ന്നാ​ൽ ഇ​തി​ന്‍റെ ചെല​വ് താ​ങ്ങാ​ൻ വയ്യാതെ വ​ന്ന​തോ​ടെ​യും കു​തി​ര​ക​ളു​ടെ എ​ണ്ണം കൂ​ടി കൂ​ടി വ​ന്ന​തോ​ടെ​യും ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ.പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​കു​തി​ര​ക​ളെ ദ​ത്തെ​ടു​ക്കാം. പ​ണ​മൊ​ന്നും ന​ൽ​കേ​ണ്ടെ ന്നു മാ​ത്ര​മ​ല്ല 1000 ഡോ​ള​ർ ദ​ത്തെ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.