നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റി​ഞ്ഞ ട്ര​ക്കി​ന​ടി​യി​ൽ നി​ന്നും സ്കൂ​ട്ട​ർ യാ​ത്രി​ക​ർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, December 28, 2018 11:34 AM IST
ട്ര​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഗു​വാ​ൻ​ഗ്സി ഹു​വാം​ഗ് പ്ര​വ​ശ്യ​യി​ലെ വൂ​സ്ഹൂ സി​റ്റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മ​ണ​ലു​മാ​യി അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ട്ര​ക്ക് വ​ള​വ് വീ​ശി വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം എ​തി​ർ വ​ശ​ത്തു നി​ന്നും സ്കൂ​ട്ട​റി​ൽ ര​ണ്ടു പേ​ർ വ​ന്നു. ഇ​വ​ർ ക​ട​ന്നു പോ​യ നി​മി​ഷ​മാ​ണ് ട്ര​ക്ക് മ​റി​ഞ്ഞ​ത്. സ്കൂ​ട്ട​ർ ക​ട​ന്നു പോ​കു​വാ​ൻ ഒ​രു നി​മി​ഷം വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ മ​ര​ണം സു​നി​ശ്ചി​ത​മാ​യി​രു​ന്നു.

സ്കൂട്ടർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.