കോ​ഴി​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന കു​ട്ടി; ഈ ​വീ​ഡി​യോ നി​ങ്ങ​ളെ ബാ​ല്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് തീ​ര്‍​ച്ച
Wednesday, December 7, 2022 10:42 AM IST
ബാ​ല്യം, അ​തി​ന്‍റെ മ​നോ​ഹാ​രി​താ എ​ത്ര പ​റ​ഞ്ഞാ​ലും ആ​ര്‍​ക്കും മ​തി​യാ​വു​കി​ല്ല​ല്ലൊ. നി​ഷ്ക​ള​ങ്ക​ത​യു​ടെ ആ ​ഘ​ട്ടം ഓ​ര്‍​ക്കു​മ്പോ​ഴൊ​ക്കെ ഉ​ള്ളൊ​ന്ന് നോ​വാ​ത്ത​വ​ര്‍ ന​ന്നേ കു​റ​വാ​യി​രി​ക്കും. ബാ​ല്യ​ത്തി​ന്‍റെ ര​സ​ക​ര​മാ​യ കാ​ഴ്‌ചയിലൊ​ന്നാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

ബെ​ബെ കാം​പെെറൊ എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ ഒ​രു പി​ഞ്ചു​കു​ഞ്ഞ് ത​ന്‍റെ ക​ളി​പ്പാ​ട്ട​ത്തി​ല്‍ ഒ​രു പൂ​വ​ന്‍​കോ​ഴി​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന​താ​ണു​ള്ള​ത്.

ദൃശ്യ​ങ്ങ​ളി​ല്‍ വ​ഴി​യ​രി​കി​ലാ​യി ഒ​രു സൈ​ക്കി​ളു​മാ​യി നി​ല്‍​ക്കു​ക​യാ​ണ് ഈ ​കു​ട്ടി. സൈ​ക്ക​ളി​ന​റ്റ​ത്ത് ക​യ​റി​ല്‍ ഒ​രു ക​ളി​പ്പാ​ട്ടം കാ​ര്‍ കെ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. പാ​ത​യോ​ര​ത്താ​യി ഒ​രു പൂ​വ​ന്‍ കോ​ഴി​യും ​താ​റാ​വും നി​ല്‍​പ്പു​ണ്ട്.

ഈ ​കു​ട്ടി ആ ​പൂ​വ​ന്‍ കോ​ഴി​യെ പൊ​ക്കി​യെ​ടു​ത്ത് ആ ​കാ​റി​ല്‍​വ​ച്ച ശേ​ഷം സൈ​ക്കി​ള്‍ ഉ​ന്തു​ക​യാ​ണ്. ഏ​റ്റ​വും അ​തി​ശ​യ​ക​ര​മാ​യ കാ​ര്യം ആ ​കോ​ഴി ഇ​റ​ങ്ങി​പോ​കു​ന്നി​ല്ല എ​ന്ന​താ​ണ്. മാ​ത്ര​മ​ല്ല സ​മീ​പം നി​ന്ന താ​റാ​വ് കു​ട്ടി​ക്കൊ​പ്പം ഓ​ടു​ന്നു​മു​ണ്ട്.

ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക​ണ​ക്കി​നാളു​ക​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. "ഏ​റ്റ​വും ആ​ക​ര്‍​ഷ​ണീ​യ​മാ​യ കാ​ര്യം അ​ത് ഒ​രു കു​ട്ടി​യാ​ണെ​ന്നും നി​രു​പ​ദ്ര​വ​കാ​രി​യാ​ണെ​ന്നും അ​റി​യു​ന്ന കോ​ഴി​യു​ടെ ജ്ഞാ​ന​മാ​ണ്!’ എ​ന്നാ​ണൊ​രു വേ​റി​ട്ട ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.