ഭ​ക്ഷ​ണം മോ​ഷ്ടി​ച്ചു ക​ഴി​ക്കു​ന്ന ഡെ​ലി​വ​റി ബോ​യ്; വീ​ഡി​യോ വൈ​റ​ലാ​യി, പി​ന്നാ​ലെ പ​ണി​യും പോ​യി
Wednesday, December 12, 2018 10:54 AM IST
ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നി​ട​ത്ത് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന സൊ​മാ​റ്റൊ റ​സ്റ്റൊ​ന്‍റി​ലെ ഡെ​ലി​വ​റി ബോ​യ്, വി​ത​ര​ണം ചെ​യ്യു​വാ​ൻ കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണം മോ​ഷ്ടി​ച്ചു ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ലാ​ണ് സം​ഭ​വം.

ഇ​യാ​ൾ വ​ഴി​യ​രി​കി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി, ബാ​ഗി​ൽ നി​ന്നും ഭ​ക്ഷ​ണ പൊ​തി ഓ​രോ​ന്നാ​യി അ​ഴി​ച്ച് അ​തി​നു​ള്ളി​ൽ നി​ന്നും ഭക്ഷണം എ​ടു​ത്ത് ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ പൊ​തി​യി​ൽ നി​ന്നും കു​റ​ച്ച് ക​ഴി​ച്ച​തി​നു ശേ​ഷം അ​ത് പ​ഴ​യ രീ​തി​യി​ൽ പൊതിഞ്ഞ് വീ​ണ്ടും ബാ​ഗി​നു​ള്ളി​ലേ​ക്ക് തി​രി​കെ വ​ച്ചു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പൊ​തി​യ​ഴി​ച്ച് ഇ​യാ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്തു.

ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഷം പ്ര​ക​ടി​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡ് താ​രം ന​മ്ര​ത ശി​രോ​ധ്ഘ​റും സം​ഭ​വ​ത്തി​ൽ രോ​ഷം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

വ​ള​രെ വ​ലി​യ പേ​രു​ള്ള ഒ​രു ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ എ​ങ്ങ​നെ പെ​രു​മാ​റു​വാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും ചോ​ദ്യം. സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സൊ​മാ​റ്റോ​യു​ടെ അ​ധി​കൃ​ത​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​ത്ത​രം പ്ര​വ​ർ​ത്തി ചെ​യ്ത ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ട​താ​യും അ​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.