"മോ​ഷ്ടി​ക്കു​മ്പോ​ൾ ഇ​ങ്ങ​നെ മോ​ഷ്ടി​ക്ക​ണം'; മോ​ഷ​ണ​ത്തി​നി​ര​യാ​യ യു​വാവിന് കള്ളന്മാരോട് പറയുവാനുള്ളത്...
ക​ണ്‍​മു​ന്നി​ൽ കാ​ണു​ന്ന സ​ക​ല​തും കൈ​ക്ക​ലാ​ക്കി ക​ട​ന്നു ക​ള​യു​മെ​ന്ന​താ​ണ് ക​ള്ളന്മാരെ​ക്കു​റി​ച്ച് പൊ​തു​വെ​യു​ള്ള ധാ​ര​ണ. ചി​ല​പ്പോ​ൾ അ​വ​ർ ക​വ​രു​ന്ന​തി​ൽ വി​ല​പ്പെ​ട്ട പ​ല രേ​ഖ​ക​ളും മ​റ്റ് അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളും ഉ​ണ്ടാ​കാം.

ഇ​പ്പോ​ഴി​ത ഒ​രു മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ നൗ​ഫ​ൽ കാ​രാ​ട്ട് എ​ന്ന യു​വാ​വി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് ഏ​റെ കൗ​തു​ക​ക​ര​മാ​കു​ന്ന​ത്. കാ​ര​ണം ഒ​രു ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കി​ടെ ത​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും പേ​ഴ്സ് ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ ന​ന്ദി​യോ​ടെ​യാ​ണ് നൗ​ഫ​ൽ സ്മ​രി​ക്കു​ന്ന​ത്.

പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റ് കീ​റി പേ​ഴ്സ് കൈ​ക്ക​ലാ​ക്കി​യ ക​ള്ള​ൻ പ​ണം മാ​ത്ര​മാ​ണ് അ​തി​നു​ള്ളി​ൽ നി​ന്നും എ​ടു​ത്ത​തെ​ന്ന് നൗ​ഫ​ൽ ആ​ശ്വാ​സ​ത്തോ​ടെ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല അ​തി​നു​ള്ളി​ലെ വി​ല​പ്പെ​ട്ട പ​ല രേ​ഖ​ക​ളും വി​ല​കൂ​ടി​യ കാ​മ​റ​യും മൊ​ബൈ​ൽ ഫോ​ണും ഒ​ന്നും ത​ന്നെ ആ ​മോ​ഷ്ടാ​വ് എ​ടു​ത്തി​രു​ന്നി​ല്ല.

പൈ​സ ന​മു​ക്ക് വീ​ണ്ടും പെ​ട്ടെ​ന്ന് ഉ​ണ്ടാ​ക്കാ​മെ​ങ്കി​ലും ലൈ​സ​ൻ​സ്, എ​ടി​എം, ആ​ധാ​ർ തു​ട​ങ്ങി​യ ഡോ​ക്യൂ​മെ​ന്‍റ്സ് ന​ഷ്ട​പ്പെ​ട്ടാ​ൽ പി​ന്നെ അ​തു​ണ്ടാ​ക്കാ​ൻ ന​മ്മ​ൾ ഒ​രു​പാ​ട് ഓ​ടേ​ണ്ടി വ​രും എ​ന്നാ​ണ് നൗ​ഫ​ൽ പ​റ​യു​ന്ന​ത്.

അ​തി​നി​ട​വ​രു​ത്തി ത​ന്നെ​യും സു​ഹൃ​ത്തി​നെ​യും ക​ഷ്ട​പ്പെ​ടു​ത്തു​വാ​ൻ തു​നി​യാ​തി​രു​ന്ന മോ​ഷ്ടാ​വി​നെ ന​ന്ദി​യോ​ടെ​യാ​ണ് നൗ​ഫ​ൽ ഓ​ർ​ക്കു​ന്ന​ത്. "മ​റ്റു ക​ള്ളന്മാ​ർ ഇ​ത് കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ മോ​ഷ്ടി​ക്കു​ന്പോ​ൾ ഇ​ങ്ങ​നെ മോ​ഷ്ടി​ക്ക​ണം എ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു' ​എ​ന്ന് പ​റ​ഞ്ഞാ​ണ് നൗ​ഫ​ൽ ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേസ്ബുക്ക് കുറിപ്പ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.