ഇ​ടി​യും മി​ന്ന​ലും ഒ​രേ സ്ഥ​ല​ത്ത് ര​ണ്ട് ത​വ​ണ ഉ​ണ്ടാ​കു​മ്പോ​ള്‍ സം​ഭ​വി​ക്കു​ന്ന​ത്
Saturday, March 25, 2023 12:05 PM IST
മ​ഴ ഇ​ടി കാ​റ്റ് ഇ​വ​യൊ​ക്കെ ന​മു​ക്ക് ഏ​റെ പ​രി​ചി​ത​മാ​യ വാ​ക്കു​ക​ളാ​ണ​ല്ലൊ. മി​ക്ക​പ്പോ​ഴും മ​ഴ​ക്കാ​ല​ത്തെ​ത്തു​ന്ന കാ​റ്റും ഇ​ടി​മി​ന്ന​ലും മ​നു​ഷ്യ​നും വി​ള​ക​ള്‍​ക്കും നാ​ശം വി​ത​യ്ക്കാ​റു​ണ്ട്. എ​ന്നി​രു​ന്നാ​ലും ഈ ​കാ​ല​വും പ്ര​തി​ഭാ​സ​വും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രും ന​മു​ക്കി​ട​യി​ല്‍ ധാ​രാ​ള​മു​ണ്ട്.

ഇ​പ്പോ​ഴി​താ പ്ര​തീ​ക്ഷി​ക്കാ​തെ ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രുവീ​ടി​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ല്‍ ചി​ല​ര്‍ നി​ല്‍​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ആ ​സ​മ​യം അ​ല്‍​പം ദൂ​രെ​യു​ള്ള ഒ​രി​ട​ത്താ​യി തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​വു​ക​യാ​ണ്.

ഈ ​കാ​ഴ്ച​യി​ല്‍ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്ന​വ​ര്‍ ഞെ​ട്ടു​ന്നു. ഇ​ടി​മി​ന്ന​ലേ​റ്റ ഇ​ട​ത്തെ മ​ര​ത്തി​ന് തീ​പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

നെ​റ്റി​സ​ണെ​ ഞെ​ട്ടി​ച്ച ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. സാ​ധാ​ര​ണ മി​ന്ന​ല്‍ ഒ​രേ സ്ഥ​ല​ത്ത് അ​ടി​ക്കാ​റി​ല്ല. "ഇ​ത് ഭ​യ​പ്പെ​ടു​ത്തു​ന്നു' എ​ന്നാണ് ഒ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.