ലോ​ക​മേ കാ​ണൂ, ഇതാ ദൈവത്തിന്‍റെ സ്വന്തം നാട്: കേ​ര​ള​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്ത് കോ​ഹ്‌ലി
Wednesday, October 31, 2018 1:15 PM IST
പ്ര​ള​യ​മേ​ൽ​പ്പി​ച്ച ക​ന​ത്ത പ്ര​ഹ​ര​ത്തി​ൽ നി​ന്നും അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന കേ​ര​ള​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ വി​രാ​ട് കോഹ്‌ലി. ടീം ​അം​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ലീ​ല ഹോ​ട്ട​ലി​ലെ ബു​ക്കി​ലാ​ണ് കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ച് വി​രാ​ട് കു​റി​ച്ച​ത്.

"ഇ​വി​ടെ വ​രു​ന്ന​തും ഇ​വി​ടെ നി​ന്നു ല​ഭി​ക്കു​ന്ന ഉ​ണ​ർ​വും വ​ള​രെ​യ​ധി​കം ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യം ഓ​രോ​രു​ത്ത​രും ആ​സ്വ​ദി​ക്കേ​ണ്ട​താ​ണ്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തി​ലേ​ക്ക് ഞാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു. തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് കേ​ര​ളം. പൂ​ർ​ണ​സു​ര​ക്ഷി​ത​മാ​ണ് കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ. ഞാ​ൻ ഇ​വി​ടെ​യു​ള്ളി​ട​ത്തോ​ളം സ​മ​യം എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ഈ ​സ്ഥ​ല​ത്തി​ന് ഞാ​ൻ ന​ന്ദി അ​റി​യി​ക്കു​ന്നു'.

പ്രളയാന്തര കേരളത്തിന്‍റെ തിരിച്ചുവരവിനെ പ്രശംസിച്ച കോഹ്‌ലിക്ക് ഗവർണർ പി.സദാശിവം നന്ദിപറഞ്ഞു. കോഹ്‌ലിയുടെ വാക്കുകൾ വിലപ്പെട്ടതാണെന്നും നന്ദിയറിയിക്കുന്നുവെന്നുമാണ് ഗവർണർ ട്വിറ്ററിൽ കുറിച്ചത്.

കേ​ര​ള​ത്തി​ൽ നി​ന്നും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ആ​ദ​ര​വി​ന് ന​ന്ദി അ​റി​യി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീ​മും ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.