പുടിന്‍റെ സ്റ്റാസി കാർഡ് കണ്ടെടുത്തു
Thursday, December 13, 2018 10:55 AM IST
റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ളാ​​ദി​​മി​​ർ പു​​ടി​​ന്‍റെ സ്റ്റാ​​സി തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് ക​​ണ്ടെ​​ടു​​ത്തു. കി​​ഴ​​ക്ക​​ൻ ജ​​ർ​​മ​​നി ക​​മ്യൂ​​ണി​​സ്റ്റ് ഭ​​ര​​ണ​​ത്തി​​ലാ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് സ്റ്റാ​​സി ര​​ഹ​​സ്യ​​പ്പോ​​ലീ​​സ് ഏ​​വ​​ർ​​ക്കും പേ​​ടി​​സ്വ​​പ്ന​​മാ​​യി​​രു​​ന്നു. സോ​​​വ്യയ​​​റ്റ് ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​ജി​​​ബി​​​യു​​​ടെ ഏ​​​ജ​​​ന്‍റാ​​​യാ​​ണു പു​​ടി​​ൻ കി​​ഴ​​ക്ക​​ൻ ജ​​ർ​​മ​​നി​​യി​​ലെ​​ത്തി​​യ​​ത്.​

1985 മു​​​ത​​​ൽ 89 വ​​​രെ ജ​​​ർ​​​മ​​നി​​​യി​​​ലെ ഡ്രെ​​​സ്ഡ​​​നി​​​ലാ​​​യി​​​രു​​​ന്നു പു​​​ടി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ. ഇ​​​ക്കാ​​​ല​​​ത്താ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സ്റ്റാ​​സി പോ​​ലീ​​സ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ ​കാ​​​ർ​​​ഡ് ന​​ൽ​​കി​​യ​​ത്. സ്റ്റാ​​​സി പോ​​​ലീ​​​സി​​​ലെ ഏ​​​ത് ഉ​​​ന്ന​​ത കേ​​​ന്ദ്ര​​​ത്തി​​​ലും ഈ ​​​തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു ക​​​യ​​​റി​​​ച്ചെ​​​ല്ലാ​​​ൻ പു​​​ടി​​​നു ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു.

സ്റ്റാ​​​സി റി​​​ക്കാ​​​ർ​​​ഡ് ഏ​​​ജ​​​ൻ​​​സി​​​യി​​​ലെ മ​​​റ്റു രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്ക​​​വേ​​​യാ​​​ണ് പു​​​ടി​​​ന്‍റെ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് കി​​ട്ടി​​യ​​ത്. കി​​ഴ​​ക്ക​​ൻ ജ​​ർ​​മ​​നി​​യു​​ടെ ത​​ക​​ർ​​ച്ച അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യ്ക്ക് പു​​​ടി​​​ൻ നേ​​​രി​​​ട്ടു സാ​​​ക്ഷ്യം വ​​​ഹി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം റ​​​ഷ്യ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. തു​​ട​​ർ​​ന്ന് കെ​​ജി​​ബി​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ എ​​ഫ്എ​​സ്ബി​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി. 2000​​ത്തി​​ലാ​​ണ് ആ​​ദ്യ​​വ​​ട്ടം റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.