മി​ടു​ക്ക​ന​ല്ല മി​ടു​മി​ടു​ക്ക​ൻ; സ​മു​ദ്ര​ത്തി​ൽ ന​ഷ്ട​മാ​യ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി തി​മിം​ഗ​ലം
Thursday, May 9, 2019 12:14 PM IST
സ​മു​ദ്ര​സ​ഞ്ചാ​ര​ത്തി​നി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ടു പോ​യ മൊ​ബൈ​ൽ ഫോ​ണ്‍ ബെ​ലൂ​ഗ തി​മിം​ഗ​ലം വെ​ള്ള​ത്തി​ൽ നി​ന്നും ഉ​ട​മ​യ്ക്ക് തി​രി​കെ കൊ​ണ്ടു വ​ന്നു ന​ൽ​കു​ന്ന​തി​ന്‍റെ മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. നോ​ർ​വെ​യി​ലെ ഹാ​മെ​ർ​ഫെ​സ്റ്റ് ഹാ​ർ​ബ​റി​ലാ​ണ് ഏ​റെ സ​ന്തോ​ഷ​മു​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ഒ​രു യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ വെ​ള്ള​ത്തി​ൽ വീ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മൊ​ബൈ​ൽ ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ഇ​വ​ർ ഇ​രി​ക്കു​മ്പോ​ൾ ഒ​രു ബെ​ലൂ​ഗ തി​മിം​ഗ​ലം മൊ​ബൈ​ൽ ഫോ​ണ്‍ ക​ടി​ച്ചു പി​ടി​ച്ച് ഇ​വ​ർ​ക്കു നേ​രെ വെ​ള്ള​ത്തി​ൽ നി​ന്നു​മു​യ​ർ​ന്നു വ​രു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തി​മിം​ഗ​ല​ത്തി​ന്‍റെ വാ​യ​യി​ൽ നി​ന്നും ഇ​വ​ർ ഫോ​ണ്‍ വാ​ങ്ങി​ക്ക​ഴി​യു​മ്പോ​ൾ തി​മിം​ഗ​ലം തി​രി​കെ സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​യി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ക​യും ചെ​യ്തു. ബോ​ട്ടി​ൽ നി​ന്നു ത​ന്നെ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.