അ​യ്യോ ചേ​ട്ടാ പോ​ക​ല്ലേ...​വി​വാ​ഹ വേ​ദി​യി​ൽ വരനെ പിടിച്ചുവലിച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ് മു​ൻ​കാ​മു​കി
Tuesday, April 9, 2019 1:43 PM IST
വ​ര​നും വ​ധു​വും നി​ൽ​ക്കു​ന്ന വി​വാ​ഹ വേ​ദി​യി​ലെ​ത്തി പൊ​ട്ടി​ക്ക​ര​ഞ്ഞ് വ​ര​ന്‍റെ മു​ൻ​കാ​മു​കി. ചൈ​ന​യി​ലാ​ണ് സം​ഭ​വം.​വ​ര​നും വ​ധു​വും കൈ ​പി​ടി​ച്ച് വേ​ദി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ സ​മീ​പ​മെ​ത്തി​യ മു​ൻ​കാ​മു​കി വ​ര​ന്‍റെ കൈ​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ വ​സ്ത്രം ധ​രി​ച്ചാ​ണ് ഇ​വ​ർ വേ​ദി​യി​ലെ​ത്തി​യ​ത്. വ​ര​ൻ ദേ​ഷ്യ​ത്തോ​ടെ ഇ​വ​രു​ടെ കൈ ​ത​ട്ടി മാ​റ്റി​യ​പ്പോ​ൾ വ​ധു ഇ​തെ​ല്ലാം ക​ണ്ട് അ​മ്പ​ര​ന്ന് നി​ന്നു.

ഈ ​യു​വാ​വ് വീ​ണ്ടും വ​ധു​വി​നോ​ട് ചേ​ർ​ന്ന് നി​ന്ന​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞ യു​വ​തി ഇ​യാ​ൾ ധ​രി​ച്ച കോ​ട്ടി​ൽ പി​ടി​ച്ചു വ​ലി​ച്ച് ത​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​ക​രു​തെ​ന്ന് യാ​ചി​ച്ചു. എ​ന്നാ​ൽ ബ​ലം പ്ര​യോ​ഗി​ച്ച് ഇ​വ​രെ മാ​റ്റാ​നാ​ണ് വ​ര​ൻ ശ്ര​മി​ച്ച​ത്.

ഇ​തെ​ല്ലാം ക​ണ്ട് വേ​ദി​യി​ൽ നി​ന്നും വ​ധു ഇ​റ​ങ്ങി​പ്പോ​യ​പ്പോ​ൾ വ​ര​ൻ ഇ​വ​ർ​ക്കു പി​ന്നാ​ലെ ഓ​ടി. ഈ ​യു​വ​തി ക​ര​ഞ്ഞ് നി​ല​ത്തി​രി​ക്കു​ന്നി​ട​ത്താ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.