കടിക്കാനെത്തിയ നായയെ പ്ര​തി​രോ​ധി​ച്ച യു​വ​തി​യെ ഉ​ട​മ ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ചു
Tuesday, January 8, 2019 11:15 AM IST
ജോ​ഗിം​ഗി​ങ്ങി​നി​ടെ ആ​ക്ര​മി​ക്കു​വാ​നെ​ത്തി​യ നാ​യ​യെ പ്ര​തി​രോ​ധി​ച്ച യു​വ​തി​യെ നാ​യ​യു​ടെ ഉ​ട​മ​യാ​യ കൗ​മാ​ര​ക്കാ​രി ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​നി​യാ​യ ഒ​രു കൗ​മാ​ര​ക്ക​രി​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്തി​യി​ലൂ​ടെ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്.

ഓ​ക്ല​ൻ​ഡി​ലെ ആ​ന്ത​ണി ചാ​ബോ​ട്ട് റീ​ജി​യ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ജോ​ഗിം​ഗ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഒ​രു നാ​യ യു​വ​തി​യെ ആ​ക്ര​മി​ക്കു​വാ​നാ​യി ഓ​ടി​യെ​ത്തി​യ​ത്.

ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കു​രു​മു​ള​ക് സ്പ്ര ​ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ നാ​യ​യു​ടെ ഉ​ട​മ ഇ​വ​രു​ടെ കൈ​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

19കാ​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഈ ​കൗ​മാ​ര​ക്കാ​രി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.