"ക​ഴു​കി​ക്കോ ക​ഴു​കി​ക്കോ'; സു​ഹൃ​ത്തിന്‍റെ കു​സൃ​തി​യി​ല്‍ കാ​റ് ഉ​ണ​ക്കാ​ന്‍ ക​ഴി​യാതെ യു​വ​തി
Wednesday, May 10, 2023 4:11 PM IST
സു​ഹൃ​ത്തു​ക്ക​ളെ​യൊ വേ​ണ്ട​പ്പെ​ട്ട​വ​രെ​യൊ പ​റ്റി​ക്കു​ക എ​ന്ന​ത് ചി​ല​ര്‍​ക്ക് ഹ​ര​മു​ള്ള കാ​ര്യ​മാ​ണ്. ദോഷ​​ര​ഹി​ത​മാ​യ ഇ​ത്ത​രം പ​റ്റി​ക്ക​ലു​ക​ള്‍ മ​റ്റു​ള്ള​വ​രി​ലും ചി​രി​പ​ട​ര്‍​ത്തും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ന​മു​ക്ക് കാ​ണാ​നാ​കും.

ഇ​പ്പോ​ഴി​താ കാ​റ് ക​ഴു​കു​ന്ന​ ഒ​രു യു​വ​തി​ക്ക് സു​ഹൃ​ത്ത് ന​ല്‍​കി​യ പ​ണി​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വ​തി കാ​ര്‍ ക​ഴു​കിയശേ​ഷം തു​ട​യ്ക്കു​ക​യാ​ണ്. കാ​റി​ന്‍റെ മു​ന്‍ ഗ്ലാ​സ് കൂ​ടി തു​ട​ച്ചാ​ല്‍ ആ ​ജോ​ലി പൂ​ര്‍​ത്തി​യാ​കും. യു​വ​തി തി​ടു​ക്ക​ത്തി​ല്‍ അ​ത് ചെ​യ്ത് തീ​ര്‍​ത്ത​ശേ​ഷം തി​രി​യു​മ്പോ​ള്‍ വീ​ണ്ടും അ​വി​ടെ വെ​ള്ള​മാ​വു​ക​യാ​ണ്.

ഒ​ന്ന് അ​ന്തി​ച്ച​ശേ​ഷം അ​വ​ര്‍ പി​ന്നെ​യും അ​ത് തു​ട​യ്ക്കു​ന്നു. എ​ന്നാ​ല്‍ യു​വ​തി ഒ​ന്ന് തി​രി​ഞ്ഞെ​ത്തു​മ്പോ​ഴേ​ക്കും പി​ന്നെ​യും ഗ്ലാ​സ് ന​ന​ഞ്ഞി​രി​ക്കു​ക​യാ​ണ്. യു​വ​തി ആ​കെ ക​ലി​പ്പി​ലാ​വു​ക​യാ​ണ്.

എ​ന്നാ​ല്‍ ഈ ​ന​ന​യ​ലി​ന്‍റെ ര​ഹ​സ്യം യു​വ​തി​യു​ടെ സു​ഹൃ​ത്ത് ഒ​പ്പി​ച്ച കു​സൃ​തി​യാ​ണ്. ഈ ​സു​ഹൃ​ത്ത് സ്വി​ര്‍​ട്ട് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെള്ളം കാ​റി​ലേ​ക്ക് ചീ​റ്റി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ഒ​ളി​ഞ്ഞി​രു​ന്ന​തി​നാ​ല്‍ യു​വ​തി​ക്ക് കാ​ര്യം മ​ന​സി​ലാ​യ​തു​മി​ല്ല.

വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ളും ല​ഭി​ച്ചു. "ഹ ​ഹ ര​സ​ക​രം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.