നൈക്കിക്ക് മുമ്പില്‍ യുവതിയുടെ ബയോഡേറ്റ കേക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Wednesday, September 28, 2022 11:51 AM IST
ഒരു ജോലി എന്നത് മിക്കവരുടെയും വലിയ സ്വപ്നമാണല്ലൊ. ഈ ജോലി തിരയലില്‍ മുഖ്യമായ ഒന്നാണല്ലൊ റെസ്യൂമുകള്‍.

ഉദ്യോഗം തിരയുന്ന ആളിന്‍റെ യോഗ്യതകളും ഇഷ്ടാനിഷ്ടങ്ങളും ജോലി നല്‍കേണ്ടയാള്‍ മനസിലാക്കുന്നത് ഇത്തരം ബയോഡേറ്റകള്‍ വഴിയാണല്ലൊ. നല്ല ബയോഡേറ്റകള്‍ ജോലി ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

അടുത്തിടെ ഒരു യുവതി പ്രശസ്ത കമ്പനിയായ നൈക്കിയിലേക്ക് അയച്ച ബയോഡേറ്റയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്. കാരണം ഒരു കേക്കിലാണ് ഇവര്‍ തന്‍റെ റെസ്യൂം ഒരുക്കിയിരിക്കുന്നത്.

കാര്‍ലി പാവ്‌ലിനാക് എന്ന യുവതിയാണ് ഇത്തരത്തില്‍ വേറിട്ട റെസ്യൂം തയ്യാറാക്കിയത്. തന്‍റെ സുഹൃത്തായ ട്രെന്‍റ് ഗാന്‍ഡറുടെ ഉപദേശപ്രകാരമാണ് കാര്‍ലി വേറിട്ട ബയോഡേറ്റയെക്കുറിച്ച് ചിന്തിച്ചത്.

കേക്കിന്‍റെ മുകളിലായി അവര്‍ തന്‍റെ വിശദാംശങ്ങള്‍ എഴുതിയിരിക്കുകയാണ്. ഡെനിസ് ബാള്‍ഡ്വിന്‍ എന്ന സ്ത്രീയാണ് കാര്‍ലിയുടെ ഈ വേറിട്ട ജോലിയപേക്ഷ കമ്പനിയില്‍ എത്തിച്ചത്.

ഇതുനിമിത്തം കാര്‍ലിക്ക് ജോലി ലഭിച്ചില്ലെങ്കിലും അവരുടെ സൃഷ്ടിപരതയെ പുകഴ്ത്തുകയാണ് നെറ്റീസണ്‍.

എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഔദ്യോഗിക കാര്യങ്ങളില്‍ അനുചിതമാണെന്നാണ് ചിലര്‍ കമന്‍റുകളില്‍ അഭിപ്രായപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.