പ്ര​ണ​യം ത​ക​ർ​ന്ന​പ്പോ​ൾ പ്രേ​മ​ലേ​ഖ​നം ക​ത്തി​ച്ചു; വീ​ടും ക​ത്തി
Friday, September 20, 2019 3:12 PM IST
പ്ര​ണ​യ​ലേ​ഖ​നം ക​ത്തി​ക്കു​ന്ന​തി​നി​ടെ​യി​ൽ വീ​ടി​ന് തീ​പ​ട​ർ​ന്നു. അ​മേ​രി​ക്ക​യി​ലെ ലി​ങ്ക​ണ്‍ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. കാ​മു​ക​നു​മാ​യി പി​രി​ഞ്ഞ 19 വ​യ​സു​കാ​രി​യാ​ണ് ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലി​രു​ന്ന് പ്ര​ണ​യ​ലേ​ഖ​ന​ങ്ങ​ൾ ക​ത്തി​ച്ച​ത്.

ബ്യൂ​ടേ​യ്ൻ ടോ​ർ​ച്ച് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ പ്രേ​മ​ലേ​ഖ​നം ക​ത്തി​ച്ച​ത്. എ​ന്നാ​ൽ ക​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ക​ത്തി​തീ​രാ​തെ നി​ല​ത്ത് കി​ട​ന്നി​രു​ന്നു. ഇ​ത് ശ്ര​ദ്ധി​ക്കാ​തെ പെ​ണ്‍​കു​ട്ടി ഉ​റ​ങ്ങാ​ൻ പോ​യി​രു​ന്നു. കു​റ​ച്ചു സ​മ​യ​ത്തി​ന് ശേ​ഷം വീ​ടി​നു​ള്ളി​ൽ നി​ന്നും തീ​യും പു​ക​യു​മു​യ​ർ​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. വീ​ടി​ന് ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.