പെ​ട്ടി നി​റ​യെ പു​ഴു​ക്ക​ൾ; കൊ​റി​യ​ർ മോ​ഷ്ടി​ച്ച യു​വ​തി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
Tuesday, November 27, 2018 12:40 PM IST
വീ​ടി​നു മു​മ്പി​ൽ നി​ന്നും കൊ​റി​യ​ർ മോ​ഷ്ടി​ച്ച യു​വ​തി അ​ത് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ നി​റ​യെ പു​ഴു​ക്ക​ൾ. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ഷെ​ല്ലി ഡ്രേ​വ് എ​ന്നു പേ​രു​ള്ള​യാ​ളു​ടെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ലാ​ണ് കൊ​റി​യ​റാ​യി വ​ന്ന സാ​ധ​നം വ​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട് ഇ​തു​വ​ഴി​യെ​ത്തി​യ ഒ​രു യു​വ​തി കൊറിയർ കൈക്കലാക്കി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഷെ​ല്ലി​യു​ടെ മ​ക​ൻ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന ഓ​ന്തി​ന്‍റെ ഭ​ക്ഷ​ണ​മാ​യി​രു​ന്നു കൊ​റി​യ​റാ​യി വാ​ങ്ങി​യ പു​ഴു​ക്ക​ൾ. എ​ത്തേ​ണ്ട സ​മ​യ​മാ​യി​ട്ടും കൊ​റി​യ​ർ എ​ത്താ​തി​രു​ന്ന​തി​നാ​ൽ ഇ​വ​ർ സി​സി​ടി​വി​യി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു യു​വ​തി ഇ​തു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന​ത് എ​ല്ലാ​വ​രും അ​റി​ഞ്ഞ​ത്.

പി​ന്നീ​ട് വീ​ടി​ന് അ​ൽ​പ്പം ദൂ​രെ​നി​ന്നു​മാ​യി പു​ഴു​ക്ക​ള​ട​ങ്ങി​യ പെ​ട്ടി ഇ​വ​ർ​ക്ക് ല​ഭിച്ചിരുന്നു. എന്നാൽ പുഴുക്കൾ കു‌റെയധികം നഷ്ടപ്പെട്ടിരുന്നു.​ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​ങ്കു​വ​ച്ച് ഫേ​സ്ബു​ക്കി​ൽ ഷെ​ല്ലി തന്നെയാണ് സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.