925 രൂ​പ​യ്ക്ക് വാ​ങ്ങി​യ​ത് വ​ജ്ര മോ​തി​രം; തി​രി​ച്ച​റി​ഞ്ഞ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം
Sunday, February 10, 2019 4:03 PM IST
വെ​റും 925 രൂ​പ​യ്ക്ക് വാ​ങ്ങി​യ മോ​തി​രം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം. ല​ണ്ട​ൻ സ്വ​ദേ​ശി​നി​യാ​യ ഡെ​ബ്ര ഗൊ​ദാ​ർ​ദ് എ​ന്ന 55 വ​യ​സു​കാ​രി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ മു​മ്പ് താ​ൻ ആ​ഗ്ര​ഹി​ച്ചു വാ​ങ്ങി​യ പ​ളു​ങ്ക് മോ​തി​രം കോ​ടി​ക​ൾ വി​ല​മ​തി​ക്കു​മെ​ന്ന് വജ്രമായിരുന്നുവെന്ന് അ​ടു​ത്തി​ടെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഡെ​ബ്ര​യ്ക്ക് 22 വ​യ​സു​ള്ള​പ്പോ​ൾ വാ​ങ്ങി​യ​താ​ണ് ഈ ​മോ​തി​രം. മാ​ത്ര​മ​ല്ല ഇ​വ​ർ ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മോ​തി​രം അ​ണി​യു​ന്നു​മി​ല്ല.

അ​ടു​ത്തി​ടെ ഡെ​ബ്ര​യു​ടെ മാ​താ​വ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​മോ​തി​രം വി​ൽ​ക്കു​വാ​ൻ ഡെ​ബ്ര തീ​രു​മാ​നി​ച്ചു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മാ​റ്റു​വാ​നാ​യി​രു​ന്നു ഡെ​ബ്ര ഈ ​തീ​രു​മാ​നം സ്വീ​ക​രി​ച്ച​ത്. മോ​തി​രം വി​ൽ​ക്കു​വാ​നാ​യി ഡെ​ബ്ര ഒ​രു ജൂ​വ​ല്ല​റി​യി​ൽ എ​ത്തി.

തു​ട​ർ​ന്ന് ജൂ​വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​മോ​തി​ര​ത്തി​ൽ 25.27 കാ​ര​റ്റ് ര​ത്നം പ​തി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് 6 കോ​ടി 82 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മെ​ന്നും ഇ​വ​ർ അ​റി​ഞ്ഞ​ത്.

വ​ലി​യൊ​രു ഭാ​ഗ്യം ല​ഭി​ക്കു​വാ​നാ​ണ് അ​മ്മ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​തെ​ന്ന് ഡെ​ബ്ര പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.