അനയുടെ അടിയിലൂടെ കടന്ന് ആചാരം ചെയ്തു; കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
Sunday, June 23, 2019 3:12 PM IST
ആ​ന​യു​ടെ ശ​രീ​ര​ത്തി​ന് അ​ടി​യി​ലൂ​ടെ ന​ട​ക്കു​ന്ന​ത് ചിലയിടങ്ങളിൽ ഒരു ആ​ചാ​ര​മാ​ണ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ആ​ചാ​രം ചെ​യ്ത ഒ​രു വീ​ട്ട​മ്മ​യ്ക്ക് കി​ട്ടി​യ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നിറയു​ന്ന​ത്. ഗു​ജ​റാ​ത്തി​ലാ​ണ് സം​ഭ​വം.

ജീ​വ​നു​ള്ള ആ​ന​യ്ക്കു പ​ക​രം ഒ​രു ചെ​റി​യ ആ​ന​യു​ടെ പ്ര​തി​മ​യു​ടെ അ​ടി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ ക​ട​ന്നു പോ​കു​വാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ പ്ര​തി​മ​യു​ടെ വ​ലി​പ്പം കു​റ​വാ​യ​തി​നാ​ൽ ഈ ​സ്ത്രീ അ​തി​ന്‍റെ ഇ​ട​യി​ൽ കു​ടു​ങ്ങി പോ​കു​ക​യാ​യി​രു​ന്നു.

ഒ​രു വി​ധ​ത്തി​ലും അ​ന​ങ്ങു​വാ​ൻ സാ​ധി​ക്കാ​തെ കി​ട​ന്ന ഇ​വ​രെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ട് വ​ലി​ച്ച് മ​റു​വ​ശ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടി​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.