കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് നി​ല​വി​ളി; നാ​ണ​ത്തോ​ടെ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി യു​വ​തി
Sunday, September 5, 2021 7:13 AM IST
ഒ​രു യു​വ​തി​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള ‌നി​ല​വി​ളി​കേ​ട്ടാ​ണ് അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നെ വി​ളി​ക്കു​ന്ന​ത്. രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ൻ ത​ന്നെ യു​വ​തി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി സം​ഭ​വം അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് സ​ത്യം പു​റ​ത്താ​യ​ത്. മു​റി​യി​ല്‍ ഒ​രു ചി​ല​ന്തി​യെ ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ​ത്രേ നി​ല​വി​ളി​ച്ച​ത്.

സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ലെ ലി​വിം​ഗ്സ്റ്റ​ണി​ല്‍ നി​ന്നു​ള്ള ഹോ​ളി ഹ​ണ്ട​ര്‍ എ​ന്ന യു​വ​തി​യാ​ണ് ക​ഥ​യി​ലെ നാ​യി​ക. രാ​ത്രി​യി​ല്‍ ബെ​ഡ് റൂം ​വൃ​ത്തി​യാ​ക്കി കി​ട​ക്കാ​ന്‍ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ക​ട്ടി​ലി​ന​ടി​യി​ല്‍ ഒ​രു ചി​ല​ന്തി​യെ ക​ണ്ട​ത്. ഇ​തോ​ടെ​യാ​ണ് യു​വ​തി നി​ല​വി​ളി​ച്ച​ത്. പോ​ലീ​സും ആ​ളു​ക​ളും ഹോ​ളി​യു​ടെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ക​ര​ഞ്ഞു​കൊ​ണ്ട്, നാ​ണ​ത്തോ​ടെ ചി​ല​ന്തി​യാ​ണ് വി​ല്ല​നെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ പോ​ലീ​സു​കാ​ര്‍ ത​ന്നെ എ​ട്ടു​കാ​ലി​യെ പി​ടി‌​കൂ​ടി. കൈ​പ്പ​ത്തി​യു​ടെ വ​ലു​പ്പ​മു​ള്ള ചി​ല​ന്തി​യാ​യി​രു​ന്നു അ​ത്. ഞാ​ന്‍ അ​തി​നെ പു​സ്ത​ക​ങ്ങ​ള്‍ കൊ​ണ്ട് ത​ട്ടി​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍, അ​ത് എ​ന്‍റെ നേ​രെ ഓ​ടി വ​ന്നു. ഇ​തോ​ടെ ഭ​യ​ന്ന് നി​ല​വി​ളി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.- ഹോ​ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.