പ​ണം തി​രി​കെ ന​ൽ​കാ​ൻ വൈ​കി; യു​വ​തി​യെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് അപമാനിച്ചു- ഞെട്ടിക്കുന്ന വീഡിയോ
Friday, June 14, 2019 12:11 PM IST
വാ​യ്പ വാ​ങ്ങി​യ പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ൻ താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് അ​പ​മാ​നി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ കൊ​ള്ളീ​ഗ​ലി​ലാ​ണു സം​ഭ​വം.

നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് രാ​ജാ​മ​ണി എ​ന്ന യു​വ​തി​യെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട​ത്. പ്ര​ദേ​ശ​ത്ത് ഒ​രു ചെ​റി​യ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന രാ​ജാ​മ​ണി​ക്ക് ചി​ട്ടി ഇ​ട​പാ​ടു​ക​ളു​മു​ണ്ട്. അ​ടു​ത്തി​ടെ ചി​ല​രി​ൽ​നി​ന്ന് ഇ​വ​ർ 50000 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​പ​ണം തി​രി​കെ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​തു​ട​ർ​ന്ന് പ​ണം ന​ൽ​കി​യ​വ​രി​ൽ ചി​ല​ർ ചേ​ർ​ന്ന് യു​വ​തി​യെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.