താഴേക്കു നോക്കിയാൽ തലകറങ്ങും..! ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള ഗ്ലാസ് പാലം ചൈനയിൽ
ഗ്ലാ​സ് നി​ർ​മി​ത​മാ​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ പാ​ലം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്ര​വ​ശ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹു​വാ​സി വേ​ൾ​ഡ് അ​ഡ്വെ​ഞ്ച​ർ പാ​ർ​ക്കി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 300 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​ല​ത്തി​ന് 518 മീ​റ്റ​ർ നീ​ള​മു​ണ്ട്. പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച 3.5 സെ​ന്‍റീ മീ​റ്റ​ർ വ​ണ്ണ​മു​ള്ള ഗ്ലാ​സാ​ണ് ഈ ​പാ​ല​ത്തി​ൽ വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സ​മ​യം 2,600 ആ​ളു​ക​ളെ താ​ങ്ങി നി​ർ​ത്തു​വാ​ൻ ഈ ​ഗ്ലാ​സി​നു സാ​ധി​ക്കും.

സ​ന്ദ​ർ​ശ​ക​ർ ന​ട​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പേ​ടി​പ്പ​ടു​ത്തു​ന്ന ശ​ബ്ദ​വും ഗ്ലാ​സ് വി​ണ്ട് കീ​റു​ന്ന​തു പോ​ലെ​യു​ള്ള ദൃ​ശ്യാ​നു​ഭ​വ​വു​മാ​ണ് ഈ ​പാ​ല​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

ഈ ​അ​നു​ഭ​വം ചി​ല സ​ന്ദ​ർ​ശ​ക​ർ ആ​സ്വ​ദി​ക്കു​മ്പോ​ൾ പേ​ടി​ച്ച​ര​ണ്ടാ​ണ് മ​റ്റ് ചി​ല​ർ പാ​ല​ത്തി​ൽ കൂ​ടി ന​ട​ക്കു​ന്ന​ത്. ലോ​ക​ത്താ​ക​മാ​നം മി​ക​ച്ച രീ​തി​യി​ലു​ള്ള അ​ഭി​പ്രാ​യം സ്വ​ന്ത​മാ​ക്കു​ന്ന ഈ ​പാ​ല​ത്തി​ൽ കൂ​ടി ന​ട​ക്കു​വാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.