ഒ​ന്ന് പ്രാ​ങ്ക് ചെ​യ്ത​താ​ണ്; പ​ക്ഷേ മ​റ്റേ​യാ​ളു​ടെ കൈ​യി​ല്‍ തോ​ക്കു​ണ്ടാ​യി​രു​ന്നു
Thursday, April 6, 2023 12:38 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി വേ​റി​ട്ട സം​ഭ​വ​ങ്ങ​ള്‍ ന​മു​ക്ക് മു​ന്നി​ലേ​ക്കെ​ത്താ​ന്‍ തു​ട​ങ്ങി. പ്ര​ത്യേ​കി​ച്ച് യൂ​ട്യൂ​ബിന്‍റെ വ​ര​വ് വ​ലി​യൊ​രു മാ​റ്റം​ത​ന്നെ സൃ​ഷ്ടി​ച്ചു. പ​ല​രും സ്വ​ന്ത​മാ​യി ചാ​ന​ലു​ക​ള്‍ തു​ട​ങ്ങി അ​ഭി​പ്രാ​യ​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ളു​മൊ​ക്കെ പ​ങ്കു​വ​ച്ചു.

അ​ടു​ത്തി​ടെ​യാ​യി ഹി​റ്റാ​യ ഒ​ന്നാ​ണ് പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍. ഇ​തി​ന്‍റെ മ​റ​വി​ല്‍ പ​ല​രും ആ​ളു​ക​ളെ പ​റ്റി​ക്കു​ക​യും ക​ളി​യാ​ക്കു​ക​യും പ്ര​കോ​പി​പ്പി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യാ​റു​ണ്ട്. പ​ക്ഷേ ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ്രാ​ങ്കു​ക​ള്‍ കൈ​വി​ട്ടു​പോ​വു​ക​യും വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

അ​ത്ത​ര​ത്തി​ല്‍ ഞെ​ട്ടി​ച്ചൊ​രു സം​ഭ​വ​ത്തിന്‍റെ കാ​ര്യ​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലു​ള്ള ടാ​ന​ര്‍ കു​ക്ക് എ​ന്ന 21കാ​ര​ന്‍ അ​റി​യ​പ്പെ​ടു​ന്ന ഒ​രു യൂ​ട്യൂ​ബ​റാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല പ്രാ​ങ്ക് വീ​ഡി​യോ​ക​ളും വൈ​റ​ലാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​ദ്ദേ​ഹം ഡള്ള​സ് ടൗ​ണ്‍ സെ​ന്‍ററി​നു​ള്ളി​ല്‍ ത​മാ​ശ ഒ​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ കു​റ​ച്ച് പാ​ളി​പ്പോ​യി. കാ​ര​ണം ഇ​ദ്ദേ​ഹം പ്ര​കോ​പി​പ്പി​ച്ച ആ​ള്‍ അ​ല്‍​പം അ​പ​ക​ട​കാ​രി​യാ​യി​രു​ന്നു.

അ​ല​ന്‍ കോ​ളി എ​ന്ന മ​റ്റേ ആ​ള്‍ ടാ​ന​റി​നെ പെ​ട്ടെ​ന്ന് വെ​ടി​വ​ച്ച് വീ​ഴ്ത്തി. ഇ​യാ​ള്‍ തോ​ക്കെ​ടു​ത്ത് വെ​ടി​വ​യ്ക്കു​മെ​ന്ന് ആ​രും തീ​രെ ക​രു​തി​യി​ല്ല. സം​ഭ​വ​ത്തി​ല്‍ മാ​ളി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഞെ​ട്ടി.

വ​യ​റ്റി​ലും ക​ര​ളി​ലും വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ടാ​ന​ര്‍ കു​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ്. അപകടനില തരണം ചെയ്തതാണ് വിവരം. ഏ​താ​യാ​ലും അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.