മൂ​ങ്ങ​യു​ടെ കൂ​ട്ടി​ൽ ഒരു കു​ഞ്ഞു​താ​റാ​വ്; ആ വൈറൽ ചിത്രത്തിനു പിന്നിൽ...
താ​റാ​വും മൂ​ങ്ങ​യു​മൊ​ക്കെ കൂ​ട്ടു​കാ​രാ​കു​ന്ന​ത് ക​ഥ​ക​ളി​ൽ മാ​ത്രം കേ​ട്ടി​ട്ടു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ല​വ്റി വൂ​ൾ​ഫി​ന്‍റെ വീ​ടി​നു​പി​ന്നി​ലാ​ണ് ഇ​ത്ത​ര​മൊ​രു കാ​ഴ്ച അ​ര​ങ്ങേ​റി​യ​ത്.

ഇ​വ​രു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പ​ക്ഷി​ക​ൾ​ക്ക് കൂ​ടൊ​രു​ക്കു​ന്ന​തി​നാ​യി ചെ​റി​യൊ​രു ബോ​ക്സ് സ്ഥാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഈ ​ബോ​ക്സി​നു​ള്ളി​ൽ ഒ​രു മൂ​ങ്ങ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​റു​താ​യി മ​ഴ​പെ​യ്യാ​ൻ തു​ട​ങ്ങി​യ സ​മ​യ​ത്ത് ഈ ​മൂ​ങ്ങ ത​ന്‍റെ കൂ​ടി​ന്‍റെ വാ​തി​ക്ക​ൽ വ​ന്നി​രി​ക്കു​ന്ന​ത് ല​വ്റ ശ്ര​ദ്ധി​ച്ചു.

കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ കൂ​ട്ടി​ന​ക​ത്തു​നി​ന്ന് മ​റ്റൊ​രു ത​ല​യും പു​റ​ത്തേ​ക്ക് വ​ന്നു. മൂ​ങ്ങ​യു​ടെ കു​ഞ്ഞാ​യി​രി​ക്കും ഇ​ത് എ​ന്നാ​ണ് ല​വ്റ ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ അ​തി​ന്‍റെ ഒ​രു ഫോ​ട്ടോ എ​ടു​ത്തു​ക​ള​യാം എ​ന്നു ക​രു​തി കാ​മ​റ എ​ടു​ത്ത് സൂം ​ചെ​യ്ത​പ്പോ​ൾ ല​വ്റ ശ​രി​ക്കും ഞെ​ട്ടി. മൂ​ങ്ങ​യു​ടെ അ​ടു​ത്തി​രു​ന്ന് പു​റ​ത്തെ കാ​ഴ്ച​കാ​ണു​ന്ന​ത് ഒ​രു താ​റാ​വി​ൻ കു​ഞ്ഞാ​യി​രു​ന്നു.

ഇ​ര​പി​ട​യ​നാ​യ മൂ​ങ്ങ ഭ​ക്ഷ​ണ​ത്തി​നാ​യാ​ണോ താ​റാ​വി​ൻ കു​ഞ്ഞി​നെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന​ത് എ​ന്നാ​യി ല​വ്റ​യു​ടെ സം​ശ​യം. അ​വ​ർ ഉ​ട​ൻ പ​ക്ഷി​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന ത​ന്‍റെ സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. മൂ​ങ്ങാ താ​റാ​വി​ൻ കു​ഞ്ഞി​നെ റാ​ഞ്ചി​ക്കൊ​ണ്ട് വ​ന്ന​താ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും താ​റാ​വി​ൻ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ അ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്നും സു​ഹൃ​ത്ത് ല​വ്റ​യോ​ട് പ​റ​ഞ്ഞു.

സു​ഹൃ​ത്തി​ന്‍റെ വാ​ക്കു​കേ​ട്ട് താ​റാ​വി​ൻ​കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ ചെ​ന്ന ല​വ്റ വീ​ണ്ടും ഞെ​ട്ടി. മ​ഴ ക​ഴി​ഞ്ഞ​പ്പോ​ൾ താ​റാ​വി​ൻ​കു​ഞ്ഞ് മൂ​ങ്ങ​യു​ടെ കൂ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി അ​ടു​ത്തു​ള്ള ന​ദി​യി​ലേ​ക്ക് പോ​യി. മൂ​ങ്ങ​യാ​ക​ട്ടെ ഇ​തൊ​ക്കെ ക​ണ്ട് കൂ​ട്ടി​ൽ​ത്ത​ന്നെ ഇ​രു​ന്നു. ഏ​താ​യാ​ലും ല​വ്റ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.