അ​വ​സാ​നം അ​മേ​രി​ക്ക​ക്കാ​രും പ​റ​ഞ്ഞു, ആ​ൻ മ​രി​യ താ​ര​മാ​ണ്!
Friday, October 15, 2021 7:02 PM IST
വേ​ൾ​ഡ് ഹാ​ൻ​ഡ് റൈ​റ്റിം​ഗ് കോ​ൺ​ടെ​സ്റ്റി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ക​ണ്ണൂ​ർ കു​ടി​യാ​ന്മ​ല സ്വ​ദേ​ശി​നി ആ​ൻ മ​രി​യ ബി​ജു മ​ല​യാ​ളി​ക​ൾ​ക്കാ​കെ അ​ഭി​മാ​നം പ​ക​രു​ന്ന ആ​ഗോ​ള താ​ര​മാ​യി. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്ക് അ​ൽ​ബ​നി​യി​ൽ ഹാ​ൻ​ഡ്റൈ​റ്റിം​ഗ് ഫോ​ർ ഹ്യൂ​മാ​നി​റ്റി നേ​തൃ​ത്വം ന​ൽ​കു​ന്ന ലോ​ക കൈ​യെ​ഴു​ത്ത് മ​ത്സ​ര​ത്തി​ൽ 13 മു​ത​ൽ 19 വ​രെ വ​യ​സ് പ്രാ​യ​മു​ള്ള​വ​രു​ടെ (ടീ​ൻ​സ്) ആ​ർ​ട്ടി​സ്റ്റി​ക് ഹാ​ൻ​ഡ്റൈ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ് ആ​ൻ​മ​രി​യ ഒ​ന്നാ​മ​തെ​ത്തി​യ​ത്. അ​ഞ്ച് വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ളി​ലാ​യി ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന മ​ത്സ​ര​മാ​ണി​ത്.

ക​ണ്ണൂ​ർ കു​ടി​യാ​ന്മ​ല​യി​ലെ ച​ന്ദ്ര​ൻ​കു​ന്നേ​ൽ ബി​ജു-​സ്വ​പ്ന ദ​മ്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തേ​യാ​ളാ​ണ് ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി​യാ​യ ആ​ൻ മ​രി​യ. പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി അ​ല​ൻ, ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​മ​ല എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. കു​ട്ടി​ക്കാ​ലം മു​ത​ൽ തു​ട​ർ​ന്നു​പോ​രു​ന്ന നി​ര​ന്ത​ര​മാ​യ ക​ഠി​ന പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ആ​ൻ മ​രി​യ​യെ ഈ ​മ​ഹ​നീ​യ നേ​ട്ട​ത്തി​ന് പ്രാ​പ്ത​യാ​ക്കി​യ​ത്.

പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ എ​ഴു​തി​ത്തു​ട​ങ്ങി​യ നാ​ളു​ക​ളി​ൽ ത​ന്‍റെ കൈ​യ​ക്ഷ​രം കു​ഴ​പ്പ​മി​ല്ല എ​ന്നു​പ​റ​യാ​വു​ന്ന​ത്ര​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി പ​ക​ർ​ത്തി​യെ​ഴു​തി പ​രി​ശീ​ലി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി സ​ഹാ​യി​ച്ച യു​പി സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക​രെ ഈ ​ആ​ഹ്ലാ​ദ വേ​ള​യി​ൽ ഏ​റെ ന​ന്ദി​യോ​ടെ ഓ​ർ​മി​ക്കു​ന്ന​താ​യി ആ​ൻ മ​രി​യ പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​നാ​യി കൈ​യെ​ഴു​ത്ത് പ്ര​തി അ​യ​ച്ച​പ്പോ​ൾ ത​നി​ക്കീ അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രു​മെ​ന്ന് യാ​തൊ​രു പ്ര​തീ​ക്ഷ​യു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ആ​ൻ മ​രി​യ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.