ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വി​നെ പ​റ്റി ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​യോ​ട് പ​രാ​തി​പ്പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ്ദ​നം
Tuesday, September 18, 2018 10:44 AM IST
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ കു​റി​ച്ച് ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​യോ​ട് പ​രാ​തി​പ്പെ​ട്ട മ​ധ്യ​വ​യ​സ്ക്ക​ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വ​ക മ​ർ​ദ്ദ​നം. ചെ​ന്നൈ​യി​ലെ സെ​യ്ദാ​പേ​ട്ടി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഓ​ട്ടോറി​ക്ഷ ഡ്രൈ​വ​റാ​യ ക​തി​ർ, കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല​യെ കു​റി​ച്ച് ഇ​വ​രോ​ട് പ​രാ​തി​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ ക​തി​രി​നെ മ​ർ​ദ്ദി​ക്കു​ക​യും പി​ന്നി​ലേ​ക്കു വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു. താ​നൊ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​ണെ​ന്നും കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല ത​ന്‍റെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് താ​ൻ ഇ​ത്ത​ര​മൊ​രു ചോ​ദ്യം ചോ​ദി​ച്ച​തെ​ന്നും ക​തി​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.