മ​ണ​ലിൽ വിരിഞ്ഞ സംഗീത മാന്ത്രികൻ; ബാലഭാസ്ക്കറുടെ മണൽ ചിത്രം അബുദാബിയിൽ ലേലത്തിൽ വിറ്റു
Thursday, December 13, 2018 1:35 PM IST
അ​നേ​കാ​യി​രം ആ​രാ​ധ​ക​ർ​ക്ക് വേ​ദ​ന​യു​ടെ ക​ണ്ണീ​ർ ക​ട​ൽ സ​മ്മാ​നി​ച്ച് വി​ട​വാ​ങ്ങി​യ പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ബാ​ല​ഭാ​സ്ക്ക​റു​ടെ മ​ണ​ൽ ചി​ത്രം ലേ​ല​ത്തി​ൽ വ​ച്ച​പ്പോ​ൾ, സ്വ​ന്ത​മാ​ക്കു​വാ​നാ​യി ആ​ളു​ക​ൾ മ​ത്സ​രി​ച്ച് രം​ഗ​ത്തെ​ത്തി.

അ​ബു​ദാ​ബി​യി​ലെ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്തി​യ കേ​ര​ളോ​ത്സ​വ​ത്തി​ൽ വ​ച്ച് പാ​ച​ക വി​ദ​ഗ്ധ​യും ഫാ​ഷ​ൻ ഡി​സൈ​ന​റും ആ​ർ​ട്ട് തെ​റാ​പ്പി​സ്റ്റു​മാ​യ രേ​ഷ്മ സൈ​നു​ലാ​ബ്ദീ​നാ​ണ് ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ണ​ൽ ചി​ത്രം അ​തി​മ​നോ​ഹ​ര​മാ​യി മ​ണ​ലി​ൽ വി​രി​യി​ച്ച​ത്. നി​മി​ഷ നേ​രം കൊ​ണ്ട് രേ​ഷ്മ ഈ ​മ​ണ​ൽ ചി​ത്രം ത​യാ​റാ​ക്കി​യ​പ്പോ​ൾ ക​ണ്ടു നി​ന്ന​വ​ർ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് അ​ത് സ്വീ​ക​രി​ച്ച​ത്.

ഡോ. ​ബ​ഷീ​ർ പു​ന്ന​യൂ​ർ​കു​ള​മാ​ണ് 3110 ദി​ർ​ഹ​മി​ന് ഈ ​മ​ണ​ൽ ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. ലേ​ല​ത്തി​ൽ ല​ഭി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ എ.​കെ. ബീ​രാ​ൻ കു​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി​ത് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.