വീ​ണ്ടും ഒ​രു ക​ണ്ണി​റു​ക്ക​ൽ ക്ലി​ക്ക്; പ്രി​യാ വാ​ര്യ​ർ​ക്കു ശേ​ഷം താ​ര​മാ​യ പെ​ണ്‍​കു​ട്ടി​യെ തേ​ടി സോ​ഷ്യ​ൽ​മീ​ഡി​യ
Wednesday, September 19, 2018 12:09 PM IST
ക​ണ്ണി​റു​ക്കി ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ പ്രി​യാ വാ​ര്യ​രെ പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​യി ആ​രും ത​ന്നെ​യി​ല്ല. ഈ ​ക​ണ്ണി​റു​ക്ക​ൽ സി​നി​മ​യി​ലെ ഒ​രു രം​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ഴി​ത ഒ​രു വി​വാ​ഹ​വേ​ദി​യി​ൽ കാ​മ​റാ​മാ​ന്‍റെ കാ​മ​റാ ക​ണ്ണി​ലു​ട​ക്കി​യ ഒ​രു ക​ണ്ണി​റു​ക്ക​ലാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ കൈ​യ്യ​ടി നേ​ടി​യെ​ടു​ക്കു​ന്ന​ത്.

വി​വാ​ഹ വി​രു​ന്നി​നു ശേ​ഷം വി​ര​ലി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണം നു​ണ​ഞ്ഞു വ​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി പെ​ട്ട​ന്നാ​ണ് കാ​മ​റാ ക​ണ്ണ് ത​ന്‍റെ നേ​ർ​ക്കു നീ​ണ്ടു വ​രു​ന്ന​ത് കാ​ണു​ന്ന​ത്. പെ​ട്ട​ന്നു​ണ്ടാ​യ ച​മ്മ​ലി​ൽ മു​ഖം ചു​ളി​ച്ച ഇ​വ​ർ ഒ​രു ക​ണ്ണ് അ​ട​യ്ക്കു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ ഏ​റെ കൗ​തു​ക​ക​ര​മാ​കു​ന്ന​ത്.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ​യി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ ക​ണ്ണി​റു​ക്ക​ലി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​ട്ടു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.