12 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് ചി​ത്ര​മെ​ടു​ക്കാ​നു​ള്ള പെ​ടാ​പാ​ട്; കാ​ണേ​ണ്ട​തു​ത​ന്നെ
Monday, May 8, 2023 11:21 AM IST
കു​ഞ്ഞു​ങ്ങ​ള്‍ ന​മു​ക്കേ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​വ​രാ​ണ​ല്ലൊ. അ​വ​രു​ടെ നി​ഷ്‌​ക​ള​ങ്ക​മാ​യ ചി​രി​യും ശ​ബ്ദം​വ​യ്ക്ക​ലും ചേ​ഷ്ട​ക​ളും എ​ല്ലാ​വ​രു​ടെ​യും മ​നം ക​വ​രും. വ​ല്ലാ​ത്തൊ​രാ​ന​ന്ദ​മാ​കും അ​ത് മ​റ്റു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ക.

എ​ന്നാ​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും അ​ത​ങ്ങ​നെ​യ​ല്ല എ​ന്ന് ര​സ​ക​ര​മാ​യി പ​റ​യു​ക​യാ​ണ് അ​ടു​ത്തി​ടെ വൈ​റ​ലാ​യൊ​രു വീ​ഡി​യോ. ഇ​ത്ത​ര​മൊ​രു "അ​ഭി​പ്രാ​യ​ക്കാ​ര്‍' ഒ​രു കു​ഞ്ഞി​ന്‍റെ പി​താ​വും ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​ണ്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ യൂ​ട്യൂ​ബ​ര്‍ കൂ​ടി​യാ​യ നി​ഖി​ല്‍ ശ​ര്‍​മ ത​ന്‍റെ 12 ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​മാ​യി ഒ​രു ക​സേ​ര​യി​ലി​രി​ക്കു​ക​യാ​ണ്. ഈ ​സ​മ​യം മ​റ്റൊ​രാ​ള്‍ ഈ ​കു​ഞ്ഞി​ന്‍റെ ഫോ​ട്ടോ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. പാ​സ്‌​പോ​ര്‍​ട്ടി​ല്‍ കൊ​ടു​ക്കാ​നാ​യി​ട്ടാ​ണ​ത്രെ ഈ ​ചി​ത്ര​മെ​ടു​ക്ക​ല്‍.

എ​ന്നാ​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ഴെ​ല്ലാം കു​ഞ്ഞ് മു​ഖം വെ​ട്ടി​ക്കു​ക​യൊ ക​ണ്ണ​ട​യ്ക്കു​ക​യൊ ചെ​യ്യു​ക​യാ​ണ്. പ​ല​വ​ട്ടം ശ്ര​മി​ച്ചി​ട്ടും കു​ട്ടി ഇ​തു​ത​ന്നെ​യാ​ണ് തു​ട​ര്‍​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​ല​ധി​ക​മെ​ടു​ത്തു ഇ​വ​ര്‍​ക്ക് ആ ​ചി​ത്ര​മൊ​ന്നു പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍.

വെെ​റ​ലാ​യി മാ​റി​യ സം​ഭ​വ​ത്തി​ന് നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. "അ​തു​കൊ​ണ്ടെ​ന്താ സം​ഭ​വം ഇ​പ്പോ​ള്‍ ക്ലി​ക്കാ​യി​ല്ലെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.